ഹൃതിക് : എന്റെ അച്ഛനെ വിളിക്കാൻ ഇനി എന്നോട് ആരേലും പറയാനോ.
ആഷിക : ഞാൻ വെക്കുവാ. നിന്റെ വായയിൽ ഇരിക്കുന്നത് കേൾക്കാൻ ഒന്നും അല്ല ഞാൻ നിന്നെ വിളിച്ചത്.
ഹൃതിക് : എന്താടി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… ഞാനും ചേട്ടനും ഏകദേശം ജോലിയെല്ലാം സെറ്റ് ആയത് കൊണ്ട് അച്ഛനോട് ഇനി നാട്ടിലേക്ക് വരാൻ വേണ്ടി.
ആഷിക : ഓഹ്… അങ്ങനെ ആയിരുന്നോ. ഹ്മ്മ്മ്മ്…
ഹൃതിക് : എന്ത് പറ്റിയെടി… കുറച്ച് നേരമായി ഞാൻ ശ്രെദ്ധിക്കുന്നു, നിന്ടെ ശബ്ദം ഒക്കെ വല്ലാണ്ട് ഇരിക്കുന്നു.
ആഷിക : അറിയില്ലെടാ, എനിക്ക് ആകെ പേടിയാവുന്നു. ഞാൻ കൂറേ ആയി ഇവളോട് കാര്യങ്ങൾ എല്ലാം പറയാൻ ശ്രേമിക്കുന്നു. പക്ഷെ അവിടെ എത്തുമ്പോഴേക്കും എന്തേലും ഒക്കെ കാരണം കൊണ്ട് അത് നടക്കില്ല.
ഹൃതിക് : ഞാൻ ഇല്ലെടി, പേടിക്കലെ. അങ്ങോട്ട് വരണോ ഞാൻ ഇപ്പൊ.
ആഷിക : അത് വേണ്ട… ഞാൻ അടുത്ത ആഴ്ച എങ്ങാനും ഞാൻ അങ്ങോട്ട് വരാം. വെക്കട്ടെ ഞാൻ എന്ന പിന്നെ വിളിക്കാം.
ഹൃതിക് : എടി വെക്കല്ലേ…
അവൻ പറഞ്ഞ് തീരും മുന്നേ അവൾ ഫോൺ കട്ട് ആക്കി. കാരണം ഒന്നും ഇല്ലാതെ തന്നെ അവൾക്ക് കരച്ചിൽ വന്ന് തുടങ്ങി, ശബ്ദം ഇടറി തുടങ്ങും മുന്നേ അവൾ ഫോൺ വെച്ചു.
“അടുത്ത ആഴ്ച നീ എങ്ങോട്ടടി പോവുന്നത്” പിറകിൽ നിന്നും റാഷിക ചോദിച്ചു. തീരെ പ്രതീക്ഷിക്കാതെ പുറകിൽ വന്ന് അവളുടെ ഒച്ച കേട്ടതും അവൾ പേടിച്ചു പോയി. മറുപടി കൊടുക്കാൻ പറ്റാതെ അവൾക്ക് അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി.
“ഓഹ്, ഓഹ്. നീ എന്നെ കണ്ട് പേടിച്ച് പോയി. ഒന്ന് പൊടി… പറയാൻ താല്പര്യം ഇല്ലെങ്കിൽ അത് പറഞ്ഞ പോരെ” റാഷിക പറഞ്ഞു.