ഇതേ സമയം ഹൃതിക് ആഷികയെ സമാധാനിപ്പിച്ച് കൊണ്ടിരിക്കുക ആയിരുന്നു. ലോഹിത് ഒരു മൂലയിൽ ആരോടും ഒന്നും മിണ്ടാതെയും ഇരുന്നു.
“എടാ, സോറി. അവളെ കിട്ടിയില്ല അപ്പോഴേക്കും പോയി” തിരിച്ച് വന്ന ശേഷം സമീർ പറഞ്ഞു.
“അവൾ ഇനി വീട്ടിൽ പോയി എല്ലാം എല്ലാരോടും പറയും. പിന്നെയും എല്ലാരും എന്നോട് പഴയത് പോലെ മിണ്ടാതെ ആവും…” ആഷിക പറഞ്ഞു.
“എന്ന നീ വേഗം വണ്ടി എടുക്ക്. നമുക്ക് ഇവളെ വേഗം വീട്ടിലേക്ക് കൊണ്ടുപോവാം” സമീർ പറഞ്ഞു.
“ഇനി വീട്ടിൽ പോയിട്ട് എന്തിനാ. അങ്ങോട്ട് പോയ അവർ മിണ്ടുകയും ഇല്ല, നിന്നെ എനിക്ക് കിട്ടുകയും ഇല്ല. ഞാൻ ഇനി നിന്നെ വിട്ടിട്ട് പോവുന്നില്ല” ആഷിക് അവന്റെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനെ ഒന്നും ഉണ്ടാവില്ലെടി. ആദ്യം സംസാരിച്ച് നോക്കാം എന്നിട്ട് അല്ലെ…” ഹൃതിക് പറഞ്ഞു. കുറച്ച് നേരം എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും അവിടെ ഇരുന്നു, ഇനിയും ഇരുന്നു സമയം കളയണ്ട എന്നുള്ളത് കൊണ്ട് തന്നെ നാലുപേരും കൂടി കാറിൽ കേറി നേരെ അവളുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. ആ രണ്ട് മണിക്കൂർ യാത്ര മുഴുവനും ആഷിക കരഞ്ഞ് കൊണ്ടേ ഇരുന്നു, അവൾ റാഷികയെ പറ്റി ഓരോന്ന് പറഞ്ഞ് അവളെ തന്നെ കൂടുതൽ സങ്കടത്തിൽ ആഴ്ത്തി. യാത്രയുടെ അവസാനം കണ്ടത്ത് അവർ ആഷികയുടെ വീടിന്റെ മുന്നിൽ എത്തിയപ്പോഴ് ആയിരുന്നു.
ആരോടും യാത്ര പറയാതെ, ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ആഷിക വീടിന്റെ ഗേറ്റ് കടന്ന് നടന്ന പോയി. പെട്ടന് പകുതി വഴിയിൽ വെച്ച് നിന്നവൾ തിരിഞ്ഞ് ഹൃതികിനെ നോക്കി മെല്ലെ തിരിച്ച് നടന്നു.