ഒളിയമ്പുകൾ
Oliyambukal | Author : Pankajakshi
മീന ചൂടിൽ വരണ്ട് ഉണങ്ങിയ കാലാവസ്ഥ🥵 പുൽനാമ്പുകൾ വരെ മുളയിലെ കരിഞ്ഞു തുടങ്ങിയിരിക്കുന്നു.. പച്ചപുല്ലിന് വേണ്ടി ആട് കിടന്ന് കരയുന്നുണ്ട്.. സമയം ഉച്ചകഴിഞ്ഞു രണ്ട് മണി കഴിഞ്ഞു..
വിശപ്പ് മനുഷ്യനായാലും മൃഗതിനായാലും ഒന്നു തന്നെ…. അവറ്റകളുടെ കരച്ചിൽ അസഹിയനമായപ്പോൾ… ഞാൻ എഴുന്നേൽറ്റു….. ഇന്നലത്തെ ഹാങ്ങോവർ വിട്ട് മാറിയിട്ടില്ല തല്യ്ക്ക് ഒരു മന്ദത.
നേരെ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കുടിച്ചു…ആഹാ എന്തൊരു ആശ്വാസം… പുറത്തുനിന്നും മരം ചിന്തെർ ഇടുന്ന ശബ്ദം കേൾക്കാം.. ഞാൻ വീടിന്റെ സൈഡിൽ ഉള്ള ചായപ്പിലേക്ക് ചെന്നു അച്ഛൻ ആശാരിപണി ആണ്…
പേര് സാജു വീട്ടിൽ തന്നെ ഫർണിച്ചർ വർക്ഷോപ് ഇട്ട് സംരംഭകൻ ആയ മനുഷ്യൻ.. എന്നെ കണ്ടതും
അച്ഛൻ: ഒഹ് എഴുന്നേൽറ്റോ സാറ്…?
ഞാൻ: അമ്മ എന്തെ അച്ചായി..?
അച്ഛൻ: ആഹ് അവിടെ എവിടേലും കാണും ചെന്ന് നോക്ക്.
ഞാൻ പിന്നിലെ ആറ്റിൻകൂടിന് അടുത്തേക്ക് ചെന്നു. അനിയൻ അവിടുരുന്ന് ഓലമടൽ ബാറ്റ് ചെത്തി മിനുക്കി MRF എന്ന ലേബൽ കരികട്ടയിൽ എഴുതുന്നുണ്ട്…
ആടും മനുഷ്യനും ഒച്ചപ്പാടും ആകേ രണ്ടമുറി വീടും ഒരു സ്വൊകാര്യത ഇല്ലാത്ത വീട് മനുഷ്യനു നൈറ്റ് ഡ്യൂട്ടി ചെയ്തിട്ട് രണ്ടെണ്ണം വീശി ഒന്നു ഉറങ്ങാൻ പറ്റാത്ത വീട്…
അതിലെ മൊത്തം ചെത്തി കൂട്ടിയിട്ടാൽ നിന്നെ ഞാൻ ശരിയാക്കും…..
അമ്മ അനിയനെ പേടിപ്പിച്ചുകൊണ്ട് അലക്കിയ ഒരു ബക്കറ്റ് തുണിയുമായി അങ്ങോട്ടു വന്നു…