ഇനി ചെയ്യുമ്പോ നമ്മുടെ സേഫ്റ്റി
നമ്മൾ നോക്കുക ഓക്കേ.
അവന് നിന്നെ ഇഷ്ടാ ഒന്ന് ട്രൈ
ചെയ്തു നോക്ക്.
പ്രേമിക്കുമ്പോൾ ഉള്ള സുഖം നീയും
ഒന്ന് അറിയ്.
അങ്ങനെ കുറച്ച് നേരം റെസ്റ്റോറൻ്റിൽ
ചിലവഴിച്ചിട്ട് അവർ റൂമിലേക്ക് മടങ്ങി.
അവിടെ ചെന്നപ്പോൾ രണ്ട്
കൈകളായി രണ്ട് ബീയർ
കുപ്പികളുമായി അവരെ കള്ള
ദേഷ്യത്തോടെ നോക്കി
നിൽക്കുകയാണ് ആര്യ.
എന്താടി ഇതൊക്കെ റൂമിൽ കയറി വന്ന
അലീനയോടായി ആര്യ ചോദിച്ചു.
ആരൂസേ അത് നമ്മക്ക് ഇന്ന് രാത്രി
അടിച്ച് പൊളിക്കണ്ടെ അതിന്
വാങ്ങിച്ചതാ ആരോടും പറയരുത്.
പ്ലീസ്
മ്മ്മം….. ശരി പക്ഷെ എനിക്കും വേണം.
ങ്ങേ …. നിനക്ക് ഇതൊന്നും
ഇഷ്ടമില്ലാത്തത് ആണല്ലോ.
എന്തൊടി ഇവിടെ വന്ന അപ്പോൾ
മുതൽ എനിക്ക് മനസ്സിന് ഒരു
സന്തോഷം എന്താണ് എന്ന് അറിയില്ല
എനിക്ക് വേണ്ടത് എന്തൊ സമ്മാനം
ഈ സ്ഥലം ഒരുക്കി വച്ചിട്ടുള്ളതായി ഒരു
ഫീൽ.
എനിക്കും ശരിക്ക് ഒന്ന്
ആസ്വാദിക്കണം എന്നൊരു തോന്നൽ.
അതു കൊണ്ടാണല്ലോ നമ്മൾ ഇവിടെ
വന്നത്. അലീന പറഞ്ഞു.
എങ്കിൽ നമുക്ക് തുടങ്ങാം. നിങ്ങളുടെ
കൈയിൽ ഉള്ള സ്നാക്സ് എല്ലാം
എടുത്ത് വയ്ക്കു . നമുക്ക്
ആരംഭിക്കാം. സഫ പറഞ്ഞു കൊണ്ട്
ആര്യയുടെ കൈയിൽ നിന്നും ഒരു
ബോട്ടിൽ അവൾ എടുത്തു.