വന്നിറങ്ങി. അതിൽ നിന്നും ടൂറിസ്റ്റ്റ്
ഗൈഡ് എന്ന് മുദ്ര കുത്തിയ ഒരു
ജാക്കറ്റും തൊപ്പിയും ധരിച്ച ഒരു
ചെറുപ്പക്കാരൻ ഇറങ്ങി. അവൻ്റെ
കണ്ണുകൾ അമ്പർ
നിറത്തിലായിരുന്നതിനാൽ പ്രത്രേക
ആകർഷക ഭംഗിയും ആരും നോക്കി
പോകുന്ന സൗന്ദര്യവുമായിരുന്നു
അവൻ.
ഡാ അഗ്നി …. ബസിന് പുറകെ ഓടി
വന്ന ഹോട്ടൽ സെക്യൂരിറ്റി രാജീവ്
അവനെ വിളിച്ചു…….
നീ എന്താടാ വരുവാൻ താമസിച്ചത്???
വരുന്ന വഴിയിൽ കാട്ടാന ഇറങ്ങി അത്
പിന്തിരിഞ്ഞ് പോകുന്നവരെ റോഡിൽ
ബ്ലോക്കായി . പിള്ളേർ എല്ലാം ആനേ
കണ്ടതു കൊണ്ട് അത് കാട്ടിൽ കയറി
മറയുന്നത് വരെ അവിടെ സ്റ്റോപ്പ്
ആകാൻ നിന്നു. ഞാൻ നമ്മുടെ റേഞ്ചർ
വാസു അണ്ണനെ വിളിച്ച് പറഞ്ഞിട്ട്
അവിടെ നിന്ന് പോന്നെങ്കിലും സമയം
താമസിച്ചു. റോഡിൽ ബ്ലോക്ക്
ആയിരുന്നു.
ആ എന്നാലേ… നാളെ നിനക്ക് പുതിയ
പിള്ളേർ ഉണ്ട് കയറി കിടക്കാൻ
നോക്ക്.
അണ്ണാ ഒരു സാനം 🍺കിട്ടാൻ
വഴിയുണ്ടോ .
എൻ്റെ കൂടെ വാ…..
(തുടരും)
കുറച്ച് തിരക്കുള്ളതിനാൽ ആണ് പാർട്ടുകൾ വരുവാൻ താമസിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായും കഥ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയുമെന്ന് പ്രതീക്ഷിക്കുന്നു. എന്തേലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ. അത് പരിഹിക്കുന്നതായിരിക്കും. പിന്നെ കഥയിലെ നായിക നായകൻമാർക്ക് ആദ്യത്തെ പാർട്ടുകളിൽ വലിയ സ്ഥാനമൊന്നും ഉണ്ടാകുകയില്ല അവരുടെ കഥയിലേക്ക് പതിയെ കടക്കുന്നതായിരിക്കും. നിങ്ങളുടെ സപ്പോർട്ടാണ് എഴുതാൻ എനിക്ക് പ്രചോദനവും വേഗവും നൽകുന്നത്. അടുത്ത പാർട്ടുമായി വേഗം വരും🏃🏃