ഇപ്പൊ പിള്ളേർക്ക് സ്കൂൾ അടച്ചപ്പോ ഗോവക്ക് ട്രിപ്പ് പോകുകയാണ് അവർ കുടുംബ സമേതം
ഒരുവിധം ഓടിപ്പിടച്ചു നിർമല ട്രെയിനിൽ കയറി
ഫസ്റ്റ് AC കോച്ച് ആയിരുന്നു
നല്ല പിശുക്കാനായ സുധേവൻ റെയിൽവേ എംപ്ലോയി ആണ് അതുകൊണ്ട് യാത്ര സൗജന്യമായിരുന്നു
മൂന്ന് ടിക്കറ്റ് പക്ഷെ അവർ നാല് പേര് ഉണ്ടായിരുന്നു പിള്ളേർ രണ്ടാൾക്കും കൂടി ഒരു സീറ്റ് മതി എന്ന് പറഞ്ഞു സുധേവൻ പിന്നെ കാശ് മുടക്കാൻ നിന്നില്ല
അവർ കേറിയ കൂപ്പയിൽ 4 സീറ്റ് മാത്രം ആണ് ഉണ്ടായിരുന്നത്
ഉള്ളിൽ വേറെ ആരെയും കാണാഞ്ഞത് കൊണ്ട് സീറ്റ് കാലി ആയിരിക്കും എന്ന് കരുതി
സുധേവനും നിർമ്മലയും ബാഗ് എല്ലാം ഒതുക്കി വെച്ചു പിള്ളേർ രണ്ടും മൊബൈലിൽ കളി ആണ്
നാല് പെരും സെറ്റ് ആയി ഇരിക്കുമ്പോൾ അതാ ഒരാൾ കടന്ന് വരുന്നു
“ആഹാ ഞാൻ കരുതി ഒറ്റക്ക് അങ്ങ് വരെ പോകണമല്ലോ എന്ന് എന്തായാലും കമ്പനിക്ക് ആൾ ആയല്ലോ”
എന്ന് പറഞ്ഞു അയാൾ അവിടെ ഇരുന്നു
അപ്പൊ നാലാമത്തെ സീറ്റ് അങ്ങേരുടെ ആണെന്ന് നിർമ്മലക്കും സുധേവനും മനസിലായി
അയാൾ വന്നത് മുതൽ നിർത്താതെ സംസാരം ആണ് സുധേവനോടും പിള്ളേരോടും
ഒരു കാക്കി ഹാഫ് പാന്റും വെള്ള ടീഷർട്ടും ഇട്ട് ഒരു 55 വയസ് തോന്നുന്ന ആൾ
തല മൊത്തം കഷണ്ടി ആണ് അല്പം മുടി പിന്നിൽ മാത്രം
ആൾ വെള്ളം ആണെന്ന് നിർമ്മലക്ക് മനസിലായി
അയാൾ സുധേവനെ കത്തി വെച്ച് കൊണ്ടിരിക്കുന്നത് നോക്കി നിർമ്മലക്ക് ചിരി വന്നു
അയാൾ ഡൽഹിക്ക് ആണ് പോകുന്നത് മകളുടെ അടുത്തേക്ക് ആണ് എന്നൊക്കെ സംസാരത്തിൽ നിന്ന് അറിഞ്ഞു
തങ്ങളുടെ ടൂർ മൂഡ് നശിപ്പിക്കാൻ വന്ന അയാളെ നിർമ്മലക്ക് ഒട്ടും ഇഷ്ടമായില്ല