പേര് എങ്ങനെ അറിയാം എന്നൊരു ചോദ്യം വരും എന്ന് ഞാൻ കരുതി പക്ഷെ അതെ എന്നൊരു മറുപടി മാത്രമേ കിട്ടിയോള്
ഒരു രീതിയിലും ഒന്ന് അടുക്കാൻ ഉള്ള പിടി തരുന്നില്ല അവർ
രാവിലെ 11 മണി കഴിഞ്ഞു ഞാൻ സ്വീറ്സുമായി സ്കൂളിൽ ചെന്നു സെക്യൂരിറ്റി ചേട്ടനോട് മെർലിൻ ടീച്ചറിനെ കാണാൻ വന്നതാ എന്ന് പറഞ്ഞു.. ആ ചേട്ടൻ ഭയ ഭക്തി ബഹുമാനത്തോടെ ടീച്ചറെ വിളിച്ചു എന്നെ ഉള്ളിലേക്ക് കടത്തി വിട്ടു.. പുള്ളിക്കാരന്റെ ഫോൺ വിളിയും ആ ബഹുമാനവും കണ്ടപ്പോൾ ടീച്ചർ ഇവിടുത്തെ ഒരു പുലി ആണ് എന്നെനിക്കു മനസ്സിലായി.. ടീച്ചർ താഴേക്ക് ഇറങ്ങി വന്നു നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.. എന്റെ കയ്യിൽ നിന്നും ബോക്സ് വാങ്ങി ക്യാഷ് കടയിലേക്ക് g pay ചെയ്തു എന്ന് പറഞ്ഞു സ്ക്രീന്ഷോട് കാണിച്ചു..
ഞാൻ : ഓക്കേ ടീച്ചർ.. ഞാൻ എങ്കിൽ ഇറങ്ങിക്കോട്ടെ
ടീച്ചർ : ഓക്കേ നോക്കി പോ..
അതെ ശ്യാം എന്നാണല്ലേ തന്റെ പേര്
ഞാൻ : അതെ, എങ്ങനെ അറിയാം?
ടീച്ചർ : എന്റെ അനിയത്തി താൻ പഠിച്ച കോളേജിൽ ഇപ്പോൾ പിജി ചെയ്യുന്നുണ്ട് അവളുടെ കൈലെ ഒരു മാഗസിനിൽ തന്റെ ഒരു കഥ വായിച്ചു.. പിന്നെ അവൾ പറഞ്ഞു തന്റെ പ്രെസംഘത്തെ പറ്റിയും
( ഞാൻ കോളേജിൽ ഒരു പ്രെസംഗമത്സരത്തിൽ ഉണ്ടായിരുന്നു, നാക്കിന് നീളം ഉണ്ടായൊണ്ട് ഞാൻ അതിൽ നല്ലതുപോലെ ഷൈൻ ചെയ്തു ).
ഞാൻ : അത് മുന്നേ ആണ് ടീച്ചറെ
ടീച്ചർ : താൻ നന്നായി എഴുതുന്നുണ്ട്. അത് continue ചെയ്യണം.. കേട്ടോ
ഞാൻ : ഇപ്പോൾ ആ ടച്ച് വിട്ടു