അവര് വർക്ഔട് ചെയ്യാൻ വന്നപ്പോൾ ഞാൻ ജസ്റ്റ് ഒന്ന് ചിരിച്ചു അവരും മുഖത്തൊരു ചിരി പടർത്തി.. പിറ്റേന്നും ഇത് തന്നെ അതിന്റെ പിറ്റേന്നും ഇത് തന്നെ അവസ്ഥ അങ്ങനെ ഏതാണ്ട് 12 ഡേയ്‌സ് വരെ പോയി.. രജിസ്റ്ററിൽ നിന്നു പേര് കിട്ടി എന്നല്ലാതെ ഒരു പുരോഗമാനവും ഇല്ല.. മെർലിൻ എന്നാനവരുടെ പേര്.. എന്നത്തേയും പോലെ അന്നും അവരെ നോക്കി ഞാൻ ചിരിച്ചു അവരും ചിരിച്ചു വർക്ഔട് തുടങ്ങി.. ഞാൻ അന്ന് അൽപ്പോം നേരുതേ ഇറങ്ങി കൂട്ടുകാരന്റെ കൂടെ എയർപോർട്ടിൽ പോകണം, അങ്ങനെ ഇറങ്ങി രജിസ്റ്റർ ടൈം എഴുതി പുറത്തോട്ട് ഇറങ്ങിയപ്പോൾ മെർലിൻ പുറത്തു നിന്നു ഫോണിൽ സംസാരിക്കുന്നു എന്തോ സീരിയസ് മാറ്റർ ആണ്.. പരീക്ഷയെ പറ്റിയും കോപ്പി അടിച്ചെന്നോ പ്രിൻസിപ്പാലിന്റെ അടുത്ത് കൊടുത്തെന്നു എന്തൊക്കെയോ പറയുന്നു.. ഞാൻ ഒന്ന് താറി താറി നിന്നു
ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും ഞാൻ അങ്ങോട്ടേക്ക് നടന്നു എന്തോ സീരിയസ് മാറ്റർ ആയിരുന്നല്ലോ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..
എന്നും നോക്കി ചിരിക്കുന്നെന്റെ പരിചയം കൊണ്ടാകാം അവർ പെട്ടെന്ന് നിന്നു കൊണ്ട് എനിക്ക് മറുപടി തന്നു
മെർലിൻ : അത് സ്കൂളിലെ എക്സാമിന് ഒരുത്തൻ കോപ്പി വെച്ചു അത് പിടിച്ചു വീട്ടിൽ നിന്നു വിളിപ്പിച്ചതാ അവന്റെ അമ്മ ആണ് സംസാരിച്ചത്
ഞാൻ : മാഡം ടീച്ചർ ആയിരുന്നോ?.
മെർലിൻ : അതെ..
അവിടെ അടുത്തുള്ള ഒരു സ്കൂളിന്റെ പേര് പറഞ്ഞു
ഞാൻ : അതാകും ഞാൻ ടീച്ചറെ കണ്ടിട്ടുണ്ട്.. എനിക്ക് ഒരു പരിചയം തോന്നി ബട്ട് എവടെ വെച്ചാണോ എന്ന് ഓർമവന്നില്ല