ഞാൻ : യാൾക്ക് എങ്ങനെ മിണ്ടണം
ടീച്ചർ : അതിപ്പോ എങ്ങനാ പറയണ്ടേ.. ലൈക്.. ഞാൻ സ്കൂളിൽ നിന്നു വരുമ്പോൾ അന്നത്തെ വിശേഷങ്ങൾ ഒക്കെ ചോദിക്കണം.. പിന്നെ എന്തേലും വയ്യായ്മ ഉണ്ടേൽ അതൊക്കെ ചോദിക്കണം.. പിന്നെ ഇടക്കുള്ള സ്നേഹ സംഭാഷണങ്ങൾ
ഞാൻ : ഞാൻ ഇപ്പോൾ സംസാരിക്കുന്ന പോലെ..
ടീച്ചർ : ഹാ അങ്ങനെയും പറയാം.. ബട്ട് നമ്മൾ ഫ്രണ്ട്‌സ് അല്ലെ.. വേറെ സ്നേഹ സംഭാഷണം ഒന്നും ഇല്ലല്ലോ
ഞാൻ : എനിക്ക് കുഴപ്പമൊന്നുമില്ല വേണേൽ ഞാൻ റെഡി ആണ്… ഹാ ഹാ
ടീച്ചർ : അയ്യോ വേണ്ടായേ….നി ചുമ്മാ ഇങ്ങനെ നടക്കാതെ ആരേലുമൊക്കെ പ്രേമിക്ക്.. അപ്പോൾ നിനക്ക് അവരുടെ സ്നേഹ സംഭാഷണം നടത്താം
ഞാൻ : എനിക്ക് ഒരാളെ ഇഷ്ടമാണ്.. ബട്ട് പറയാൻ ഒരു മടി
ടീച്ചർ : എന്തിനാ മടി
ഞാൻ : അവരെന്താ വിചാരിക്കും എന്നൊരു പേടി
ടീച്ചർ : വിചാരിക്കാൻ എന്താ ഇഷ്ടാണേൽ ആണെന്ന് പറയും അല്ലേൽ അല്ല എന്ന് പറയും.. അത്രല്ലേ ഉള്ളു
ഞാൻ : എങ്കിലും..
ടീച്ചർ : ആളാരാ..
ഞാൻ : അതൊക്കെ ഉണ്ട്.. റെഡി ആയിട്ട് പറയാം ഇല്ലേൽ ടീച്ചർ എന്നെ കളി ആക്കും
ടീച്ചർ : ഇല്ല നി പറ
ഞാൻ : വേണ്ട മോളെ.. ആദ്യം സെറ്റ് ആവട്ടെ.. വേറൊരു കാര്യം..
ടീച്ചർ : എന്താ?
ഞാൻ : എനിക്കിപ്പോൾ ഒരാളെ ഇഷ്ടം ആണ്.. ഞങ്ങൾ തമ്മിൽ എന്നും കാണും സംസാരിക്കും അങ്ങനെ ഒക്കെ ഉണ്ട്.. പക്ഷെ ഇതുവരെ പറഞ്ഞിട്ടില്ല.. അവർക്ക് താല്പര്യമുണ്ടോ എന്ന് അറിയാൻ പറ്റുമോ..