അപ്പോളേക്കും ഇൻജെക്ഷൻ എടുക്കാൻ ആളെത്തി.. ഇൻജെക്ഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോയി..വീട്ടിൽ എത്തി ടീച്ചറെ റൂമിൽ കിടത്തി..
ഞാൻ : ടീച്ചറെ.. ഇപ്പോൾ ok അല്ലെ?
ടീച്ചർ : ആട.. താങ്ക്സ്..
ഞാൻ : എന്തിന്?
ടീച്ചർ : നീയെങ്കിലും ഉണ്ടായിരുന്നല്ലോ.. ഞാനും ഇവളും കൂടി മാത്രം എന്ത് ചെയ്യാനാ?
ചേച്ചി : അതിനെന്താ ഇപ്പോൾ ഇവൻ എന്റെ അനിയൻ അല്ലെ.. അല്ലേടാ?
ഞാൻ : അതെ.. എന്തേലും ഉണ്ടേൽ വിളിച്ച മതി കേട്ടോ..
ടീച്ചർ : ok.. ഡാ താങ്ക്സ് കേട്ടോ
ഞാൻ : കൈയിൽ വച്ചേരെ ആവശ്യവമുള്ളപ്പോൾ ചോദിക്കാം..എന്ന ഞാൻ ഇറങ്ങിക്കോട്ടെ…
ടീച്ചർ : നി എങ്ങനെ പോകും..
ഞാൻ : ബസ്സിൽ പോകാം..
ടീച്ചർ : ഇവൾ അങ്ങോട്ട് ആക്കും
ഞാൻ : സാരമില്ല ടീച്ചറിന്റെ കൂടെ ആരേലും വേണ്ടേ
ടീച്ചർ : ഇപ്പോൾ വേറെ കുഴപ്പോം ഒന്നുമില്ലല്ലോ.. ഇവൾ ആക്കും..
ചേച്ചി : ശെരിയാ.. ലേറ്റ് ആയില്ലേ ഞാൻ അങ്ങോട്ട് ആക്കാം
അങ്ങനെ ചേച്ചി എന്നെ വീട്ടിലേക്ക് ആക്കി.. രാഹുൽ വഴിയിൽ ഉണ്ടായിരുന്നു അവൻ കണ്ടു ഞാൻ ചേച്ചിയുടെ കൂടെ സ്കൂട്ടറിൽ വരുന്നത്.. അങ്ങനെ ചേച്ചി എന്നെ വീട്ടിലാക്കി പോയി.. അകത്തേക്ക് ഞാൻ വിളിച്ചതാ പക്ഷെ പിന്നീട് ഒരിക്കൽ കേറാം എന്ന് ചേച്ചി പറഞ്ഞു പോയി.. അപ്പോഴേക്കും രാഹുൽ എന്നെ ഫോൺ ചെയ്തു..
ഞാൻ : പരെടാ
രാഹുൽ : അതാരാടാ?
ഞാൻ : ഏത്?
രാഹുൽ : നിന്നെ ഇപ്പോൾ കൊണ്ടാക്യത്