അങ്ങനെ ഇരിക്കുന്ന സമയത്ത് ആണ് രാഹുലിന്റെ ലൈൻ അവനെ തേച്ചിട്ട് പോയത്. സാധാരണ കേരളത്തിലെ ആൺകുട്ടികൾക് ഒരു തേപ്പ് കിട്ടിയാൽ പിന്നെ അടുത്ത സ്റ്റെപ് എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ.. നിങ്ങൾ ഉദ്ദേശിച്ചത് തന്നെ..
അവൻ ഒറ്റയ്ക്ക് പോകുന്നെന്ന് പകരം ഞങ്ങളെയും കൂടി അവൻ ജിമ്മിൽ അഡ്മിഷൻ എടുപ്പിച്ചു.. എന്തായാലും ബോഡി എങ്കിലും നന്നാവട്ടെ.
അങ്ങനെ ഞങ്ങൾ ജിമ്മിന് പോയി തുടങ്ങി ഒരാഴ്ച ട്രൈനെർ ഞങ്ങളെ പിഴിഞ്ഞ് ചാറെടുത്തു. ഇനി ഇത് തുടർന്നു പോകണോ എന്ന് വരെ ആലോചിച്ചതാ പിന്നെ അവിടെ വരുന്ന ചേച്ചിമാരെ കാണാൻ വേണ്ടി മാത്രം പോവണോ എന്നുള്ള ചിന്ത മാറ്റി പോവണം എന്നുള്ളതാക്കി..
സീൻ പിടിക്കലും വർക്ഔട് ഒക്കെ ആയി ദിവസങ്ങൾ പൊക്കൊണ്ടിരുന്നു., അവിടെ ഞങ്ങളെ പോലെ വായിനോക്കാൻ വരുന്ന ചേച്ചി മാരും ഉണ്ട് ആന്റി മാരും ഉണ്ട് അവരിൽ ചിലരുടെ ഒക്കെ നമ്പർ ഒപ്പിച്ചെടുത്തു ചില കുല്സിതം പറച്ചിൽ ഒക്കെ ഉണ്ട്… അജുവും ദീപുവും ഞാനും ഓരോരുത്തരെ വളയ്ക്കൽ ആരംഭിച്ചു, രാഹുൽ മാത്രം ഇനി അവനു പെണ്ണ് വേണ്ട എന്നാ തീരുമാനത്തിൽ അടിച്ചുകൊണ്ടിരുന്നു( ആ അടി അല്ല ഇത് മസിലിനു അടി )..
ഇതിൽ അജുവിനെ കാണാൻ അടിപൊളി ആണ്, ആര് കണ്ടാലും അവനെ ഒന്ന് നോക്കും. സൊ അവനു പെട്ടെന്ന് ഓരോരുത്തർ വീഴും ബട്ട് അവന്റെ ആക്രാന്തം കൊണ്ടാണോ അതോ നാക്ക് കൊള്ളാത്തൊണ്ടാണോ അതൊക്കെ അതുപോലെ പൊട്ടുകയും ചെയ്യും.. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നല്ലൊരു നാക്ക് ദൈവം തന്നിട്ടുണ്ട് പക്ഷെ അത് അവന്മാർ സമ്മതിച്ചു തരില്ല ഭാഗ്യം കൊണ്ടാണ് എനിക്ക് പെണ്ണുങ്ങൾ വളയുന്നത് എന്നാണ് അവരുടെ വാദം..