പിന്നെ ആരുടെ ആയാലും ഫീൽ ഗുഡ് സ്റ്റോറീസ് എനിക്ക് ഇഷ്ടം ആണ്
ടീച്ചർ : ഓക്കേ ഞാൻ കൊണ്ട് തരാം.. ബട്ട് ആ ബുക്സ് നശിപ്പിക്കാതെ തിരിച്ചു ഏൽപ്പിക്കാനോം
ഞാൻ : sure, പിന്നെ chrime ത്രില്ലെർ, investigation ടൈപ്പ് ഉണ്ടേൽ അതും..
ടീച്ചർ : ഒരു കാര്യം ചെയ് ഇപ്പോൾ എന്റെ കൈയിൽ ഉള്ള കുറച്ചു ബുക്സ് ഞാൻ നാളെ കൊണ്ട് വരാം.. ബാക്കി കുറെ വീട്ടിൽ ഉണ്ട് ഞാൻ നോക്കി എടുത്ത് വെച്ചിട്ട് പറയാം താൻ വന്നു എടുത്തോളൂ
ഞാൻ : ഓക്കേ താങ്ക് യു ടീച്ചർ..
ടീച്ചർ : ഒരു കണ്ടിഷൻ..
ഞാൻ : എന്താ ടീച്ചറെ?
ടീച്ചർ : ഇതൊക്കെ വായിച്ചു കഥ എഴുതി വലിയ ആളാകുമ്പോൾ സ്റ്റേജിൽ കയറി എന്റെ പേര് കൂടി പറയണം.. ( ചിരിച്ചു കൊണ്ട് പറഞ്ഞു )
ഞാൻ : അങ്ങനെ സംഭവിച്ചാൽ ഉറപ്പായും ടീച്ചറെ കൂടി ഞാൻ സ്റ്റേജിൽ വിളിച്ചു കയറ്റും പോരെ
ഞങ്ങൾ രണ്ട് പേരും ചിരിച്ചു
അങ്ങനെ ആ രാത്രിയും കഴിഞ്ഞു പിറ്റേന്ന് ആയി അന്ന് ടീച്ചർ എനിക്ക് 6 ബുക്സ് തന്നു.. തല്ക്കാലം ഇത് പിടി ബാക്കി ഞാൻ പിന്നെ തരാം എന്ന് ടീച്ചർ പറഞ്ഞു..
ദിവസം കഴിയും തോറും ഞങ്ങൾ പരസ്പരം അടുത്ത്..
ഞാൻ വായിച്ചു തീർന്ന ബുക്സ് ടീച്ചറിന് കൊടുക്കും ടീച്ചർ വേറെ ചിലത് തരും അങ്ങനെ ദിവസങ്ങൾ പൊക്കൊണ്ടിരുന്നു. ഒരു ദിവസം ഞാൻ ബുക്ക് കൊടുത്തപ്പോൾ ടീച്ചറുടെ കൈയിൽ ഒരു വലിയ പാട് കണ്ടു എന്ത് പറ്റി ടീച്ചറെ ഞാൻ ചോദിച്ചു
ടീച്ചർ : അത് കുക്കറിൽ തട്ടിയത
ഞാൻ : നല്ലതുപോലെ പൊള്ളിയല്ലോ.