ടീച്ചർ : നമ്മുടെ ഉള്ളിലുള്ള കഴിവുകൾ ഒരിക്കലും മാഞ്ഞുപോകില്ല ശ്യാം.. അതുകൊണ്ട് ഇനിയും എഴുതണം..
ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ : ശെരി ടീച്ചർ
ഞാൻ അവിടെ നിന്നും തിരിച്ചു കടയിൽ കയറി.. പിന്നെ വീട്ടിലേക്ക് പോയി
എന്നത്തേയും പോലെ വൈകിട്ട് ജിമ്മിൽ പോയി.. ടീച്ചറെ കണ്ടു നല്ലതുപോലെ ചിരിച്ചുകൊണ്ട് ഗുഡ് ഈവെനിംഗ് ശ്യാം എന്ന് പറഞ്ഞു
ഇത് കേട്ട അജു ഒന്ന് അമ്പരന്ന്.. ഇവിടെ വരെ ഒക്കെ ആയോ എന്നവൻ ആലോചിച്ചു
അന്ന് വൈകിട്ട് ഇറങ്ങാൻ നേരം ഞാൻ ടീച്ചറിനെ കാത്തു നിന്നു
ഞാൻ : ഹി ടീച്ചർ
ടീച്ചർ : ഹി ശ്യാം എന്തെ എന്നെ കാത്തു നിന്നതാനോ
ഞാൻ : അതെ
ടീച്ചർ : സോറി ഞാൻ അറിഞ്ഞില്ല
എന്ത് പറ്റി
ഞാൻ : ടീച്ചർ പറഞ്ഞ പോലെ ഒരു കഥ എഴുതാൻ ആഗ്രഹം ഉണ്ട് ബട്ട് എനിക്കൊരു സ്റ്റാർട്ടിങ് കിട്ടുന്നില്ല
ടീച്ചർ : ശ്യാം..എനിക്ക് കഥ എഴുതി ശീലമില്ല വായിച്ചേ ശീലമുള്ളു
ഞാൻ : അതെനിക്കറിയാം ടീച്ചർ, ടീച്ചർ മിക്കുള്ളപ്പോഴും ഇവിടെ വരുമ്പോൾ കൈയിൽ ഓരോ ബുക്സ് ഞാൻ കാണാറുണ്ട്
ടീച്ചർ : ആഹാ നി അതൊക്കെ ശ്രെദ്ധിച്ചോ ( ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു )
ഞാൻ : അതെ..പണ്ട് ഞാൻ ഒരുപാട് വായിക്കുമായിരുന്നു
ടീച്ചർ : ഓക്കേ സൊ എന്നിൽ നിന്നും എന്ത് ഹെല്പ് ആണ് ശ്യാമിന് വേണ്ടത്?
ഞാൻ : എനിക്ക് കുറച്ചു ബുക്സ് തരുമോ?
ടീച്ചർ : why not? അതിൽ എനിക്ക് സന്തോഷമേ ഉള്ളു.. ഏതു ടൈപ്പ് ബുക്സ് ആണ് വേണ്ടത്
ഞാൻ : ടീച്ചർ വായിക്കാറുള്ള ബുക്സ് തന്നെ മതി, വില്യം ഷകീസ്‌പേർരുടെയും, ചാൾസ് ഡിക്കൻസിന്റെയും