“സുധിയുടെ മുഖമെന്താ വല്ലാതിരിക്കുന്നെ… എന്തേലും വൈയായിക ആണോ..”
ഒന്നും അറിയാത്തതു പോലെ ഞാൻ തിരക്കി..
“ഏയ് ഒന്നുമില്ലാ…”
“എനിക്കു എങ്കിൽ തോന്നിയതാവും…”
“കഷ്ടം ആണല്ലേ ആ പിള്ളേരുടെ കാര്യം…”
കുറച്ചു നേരെത്തെ മൂകതക്കു ശേഷം സുധി ചോദിച്ചു..
“ഏതു പിള്ളേരുടെ…”
“ആ മീനാക്ഷിയുടെയും മീരയുടെയും കാര്യം…”
“ഓ അവരുടെയൊ.. അവർക്കു എന്തു പെറ്റി…”
“അവരുടെ അച്ഛനും മരിച്ചു… അമ്മക്കു മിണ്ടാനും പറ്റില്ലാ… ഇപ്പോളാ അയ്യപ്പന്റെ ഉപദ്രവവും..”
“ഓ…. അത് കഷ്ടം തന്നെയാ.. സുധിക്ക് മീനാക്ഷിയെ ഇഷ്ടമാണല്ലേ..”
ഞാനതു ചോദിച്ചപ്പോൾ സുധിയുടെ മുഖം വിളറി..
“ഞാനത്….”
“എനിക്കറിയാം സുധി…”
“താൻ മീരയുടെ പുറകെ നടക്കുന്നത് എനിക്കും അറിയാം കേട്ടോ… അത് നല്ല പാടാ..”
കേട്ടപ്പോൾ ഞാനൊന്നു ചിരിച്ചു..
“അതെന്താ സുധി… അത്ര പാട്..”
“മീരക്കു പ്രത്യേക സ്വഭാവമാണ്..”
“അതാവും എനിക്കു ഇഷ്ടപെട്ടതു… സുധിക്കു വീട്ടിൽ വന്ന് മീനാക്ഷിയെ പെണ്ണാലോചിച്ചു നോക്കത്തില്ലേ…”
“ശ്രീക്കു തോനുന്നുണ്ടോ അവരു സമ്മതിക്കും എന്ന്…”
“മീനാക്ഷിക്കു ഇഷ്ടമാണെൽ പിന്നെന്താ കുഴപ്പം… സമ്മതിച്ചില്ലേൽ വിളിച്ചു ഇറക്കണം..”
“ശ്രീ വിചാരിക്കുന്നത്ത്ര എളുപ്പമല്ല കാര്യങ്ങൾ… മീനാക്ഷി അമ്മയെയും അനിയത്തിയെയും ഓർത്ത് ഇറങ്ങി വരില്ലാ..”
“ഇപ്പോൾ ഈ അയ്യപ്പന്റെ ശല്യം കൂടെ ആയപ്പോൾ സുധി വന്ന് ചോദിക്കുന്നത് ആവും നല്ലത്…”