ഞാൻ വീണ്ടും തിരക്കി..
“ഇയാൾക്കു വട്ടായിട്ടു…. പണ്ട് എപ്പോഴോ അപ്പനെ കള്ള് വാങ്ങി കുടിപ്പിച്ചു കിടത്തിയപ്പോൾ ഇയാൾക്ക് മീനാക്ഷിയെ കെട്ടിച്ചു കൊടുക്കാമെന്ന് അപ്പൻ പറഞ്ഞെന്നും പറഞ്ഞു വെറുതെ ശല്യപെടുത്തുവാ… കുറച്ചു നാളൊരു ആശ്വാസമുണ്ടാരുന്നു..“
”അതെന്താ…“
”അയാൾ ജയിലിലാരുന്നു…. ഒരു കുത്തു കേസിനു..“
”കുത്ത് കേസോ..“
”ആഹ്…. എന്തോ സ്ഥല തർക്കം…“
അവൾ നിസ്സാരമായി പറഞ്ഞെങ്കിലും എന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി… എന്റെ ദേവി… ഇതാണോ എന്റെ ജീവിതത്തില്ലേ വില്ലൻ… ഇടികൊണ്ട് മരിച്ചത് തന്നെ…
”തന്റെ ബന്ധു ആണോ…“
”എന്തോ അകന്ന ബന്ധം ഉണ്ടെന്ന് അപ്പൻ പറഞ്ഞിട്ടുണ്ട്… അപ്പന് കള്ളു വാങ്ങി കൊടുത്തു കൂടെ കൂടിയതാ മാരണം…“
മീര പറഞ്ഞു തീർത്തപ്പോൾ, ജീപ്പ് പുറത്തേക്കു പോവുന്നത് കണ്ടു… മീര തറവാട്ടിലേക്കു നടന്നു, ഞാൻ കുറച്ചു പുറകിലായും..
”“ഞാനന്നേ മുരളിയോട് പറഞ്ഞതാ… കണ്ടവരെയൊക്കെ വീട്ടിൽ വലിച്ചു വെച്ചിട്ടിപ്പോൾ കണ്ടില്ലേ.. ഉമ്മറത്തു വരെ കവല ചട്ടമ്പികൾ വന്ന് നിരങ്ങാൻ തുടങ്ങി… … അകത്തു കത്തിയും പുറത്തു പത്തിയുമായി നടക്കുന്നവനാ…. എന്താകുമോ ദേവി…. എനിക്കറിയില്ല…“”
ഉമ്മറത്തു നിന്നും സന്ധ്യ വല്യമ്മയുടെ ശബ്ദം കേട്ടു.. ഞാനതിനു ചെവി കൊടുക്കാതെ മുറിയിലേക്കു കയറി പോയി… കുറച്ചു ദിവസമായി വായിച്ചു കൊണ്ടിരുന്ന പുഷ്‌തകം കയ്യിലെടുത്തു കട്ടിലിൽ കേറി കിടന്നു.. കുറച്ചു നേരം വായിച്ചു മടുത്തപ്പോൾ ഞാൻ സുധിയുടെ കൂടെ മില്ലിൽ പോകാമെന്നു തീരുമാനിച്ചു.. സുധി കാറുമായി വന്നപ്പോൾ ഞാനൊരു ഷർട്ടും മുണ്ടും എടുത്തിട്ടു അവന്റെ കൂടെ ഇറങ്ങി.. സുധിയുടെ മുഖത്തെ സംക്ഷോഭത്തിന്റെ കാരണം എന്നിക്കറിയാമായിരുന്നു.. ഇന്ന് അയ്യപ്പൻ വന്നതിന്റെ വേവലാതി അവനു നല്ലതുപോലെ കാണും..