“നിനക്കു ഇവരൊന്നും തിനാൻ തരുന്നില്ലയോടി. .. അങ്ങു മെലിഞ്ഞു പോയല്ലോ… എത്ര വട്ടം പറഞ്ഞതാ അവിടെ വീട്ടിൽ വന്ന് നിൽക്കാൻ… അതിരിക്കട്ടെ മീനാക്ഷി എന്തിയേടി കൊച്ചേ…”
അയാൾ മൗനം പാലിച്ചു നിന്ന മീരയോടു വീണ്ടും ചോദിച്ചു..
“എനിക്കൊന്നും അറിയാൻ മേല…”
അതെ കോപമാണ് മീരയുടെ ശബ്ദത്തിൽ…
“ഞാൻ കണ്ടുപിടിച്ചോളാം… എത്ര നാളു കൂടിയാ..”
അയാൾ പറഞ്ഞു തിരിച്ചു പോയി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു തറവാട്ടിലേക്കു ഓടിച്ചു പോയി..
“ആരാ അയാൾ…”
ഞാൻ ചോദിച്ചെങ്കിലും മീര മറുപടി പറയാതെ നിന്നപ്പോൾ ഞാൻ മുന്നിലോട്ടു കയറി നടന്നു..
“അച്ഛന്റെ ഒരു പരിചയകാരനായിരുന്നു… അയ്യപ്പൻ..”
പുറകിൽ നിന്നും മീര പറഞ്ഞു…. എന്തൊരു അതിശയം, തർക്കുത്തരമല്ലാതെ അവൾ എനിക്കു മര്യാദക്കൊരു മറുപടി തന്നിരിക്കുന്നു..
“വരുന്നില്ലേ….”
അവിടെ തന്നെ അനങ്ങാതെ നിന്ന മീരയോടു ഞാൻ തിരക്കി..
“അയാള് പോയിട്ടേ ഉള്ളു…”
അവിടെ തന്നെ നില ഉറപ്പിച്ചു മീര പറഞ്ഞപ്പോൾ ഞാനും അടുത്തു പോയൊരു കല്ല് കെട്ടിൽ കേറി ഇരുന്നു..
“ഇയാളിവിടെ കാവൽ ഇരിക്കുവൊന്നും വേണ്ടാ…”
“കാവലിരിക്കാതെ പറ്റില്ലാലോ… കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പാഴം കാക്ക കൊത്തി പോകെല്ലല്ലോ…”
ഞാൻ ശബ്ദം താഴ്ത്തിയാണതു പറഞ്ഞത്… അവൾ കേട്ടോ ഇല്ലയോ എന്ന് അറിയില്ലാ..
“ഇയാളെന്തിനാ മീനാക്ഷിയെ തപ്പി നടക്കുന്നത്..”