പെണ്ണുങ്ങളിൽ ഒന്ന് മീരയാണെന്നു പുറകു കണ്ട് തന്നെ ഞാൻ മനസ്സിലാക്കി… ഞാൻ കുറച്ചു കൂടെ അടുത്തു എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി, എല്ലാവരുടെയും നോട്ടം എന്നിൽ പതിഞ്ഞപ്പോൾ ഞാൻ നേരെ നോക്കി മുന്നോട്ടു നടന്നു…
“അല്ലാ…. ഇതാരാ, ചിറ്റില്ലത്തിലെ കൊച്ചു തമ്പുരാനോ…”
ആ കൂട്ടത്തിലെ ഒരു പയ്യനെന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു…
“തമ്പുരാനെന്താ ആനയും പരിവാരങ്ങളും ഇല്ലാതെ കാലൻ കുടയും കുത്തി നടക്കുന്നത്….”
വേറൊരുത്തൻ ചോദിച്ചപ്പോളെല്ലാവരും ചിരിക്കാൻ തുടങ്ങി…. ഞാൻ ചെറിയ ഭയത്തോട്ടെ നോക്കിയത് മീര ചിരിക്കുന്നുണ്ടോ എന്നാണ്. ഇല്ലാ…. അവളുടെ മുഖത്തു ഭാവമാറ്റമൊന്നും ഇല്ലായിരുന്നു…
“മോനേ… ചന്ദു.. നീ ഇന്നും താമസിക്കുന്നത് ചിറ്റില്ലത്തിൽ നിന്ന് നിന്റെ വല്യപ്പന് ധാനം കിട്ടിയ പത്തു സെന്റിൽ തന്നെയല്ലേ…”
മീര എന്നെ കളിയാക്കിയവനെ നോക്കി പറഞ്ഞപ്പോൾ ഞാനും അവനും ഞെട്ടി… അവന്റെ മുഖത്തെ ചിരി മങ്ങി.. പെണ്ണിനു എന്നോടൊരു അനുകമ്പ ഉണ്ടോ… ഭഗവാനെ നീ പ്രാർത്ഥന കേൾക്കുന്നുണ്ടല്ലോ അല്ലേ, ഇനി ഗുഹയിലെ അമ്പലത്തിനു നല്ല പവർ ആണോ എന്തോ.. ഞാൻ മുന്നോട്ടു നടന്നപ്പോൾ കുറച്ചു പുറകിലായി മീരയും വരുന്നുണ്ടായിരുന്നു… ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു..
“എന്താ ഈ കേട്ടത്…. മീരയെന്നെ സപ്പോർട്ട് ചെയ്തോ അതോ… ഞാൻ സ്വപ്നം കണ്ടതാണോ..”
മീര നടന്നു അടുത്തു എത്തിയപ്പോൾ ഞാൻ ചോദിച്ചു..
“ഞാൻ തന്നെ സപ്പോർട്ട് ചെയ്തത് ഒന്നുമല്ല… എനിക്കും അന്നം തരുന്ന തറവാടല്ലേ അതുകൊണ്ടു പറഞ്ഞതാ…”