അയാളെന്നെ നോക്കി പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു കാണിച്ചു..
കടയുടെ പുറകിലൂടെ നേരെ കിടക്കുന്ന വഴി ഒരു മലയിലേക്കാണ് കിടക്കുന്നതു… രാവിലത്തെ ഇളം വെയിലിലാത്തിന്റെ കൊടുമുടി തിളങ്ങി നിന്നു.. എന്തോ ഒരു വല്ലാത്ത ആകർഷകത്വം എനിക്കു തോന്നി… വീട്ടിലിരുന്നു മടുത്തിരുന്നു, അവിടെ ഒന്ന് കറങ്ങി വരാമെന്നു മനസ്സിൽ കരുതി ഞാൻ കടക്കാരൻ വീണ്ടും വേലയിൽ മുഴുകിയപ്പോൾ മുന്നോട്ട് നടന്നു… കുറച്ചു ദൂരം കയറി കഴിഞ്ഞപ്പോൾ ഗ്രാമവും വീടുകളുമെല്ലാം മുഴുവനായും ഉയർത്തിൽ നിന്ന് കാണമായിരുന്നു… തറവാട് കൂടെ കാണാൻ പറ്റുന്നത്ര ഉയരത്തിൽ കയറി ഞാനൊരു കല്ലിൽ ഇരുന്നു. ഞാൻ നടന്നു വന്ന വഴിയല്ലാതെ നേരെ മണ്ണ് വഴിയിലൂടെ നടന്നാലും തറവാട്ടിൽ എത്താൻ പറ്റുമായിരുന്നു എന്ന് മുകളിൽ നിന്നും നോക്കിയപ്പോളാണ് എന്നിക്കു മനസ്സിലായത്… വെറുതെ കുറ്റി ചെടിയും, പുല്ലും നിറഞ്ഞ വഴിയെ നടന്നു.. ഞാൻ കൊടുമുടിയുടെ ഏറ്റവും മുകളിലേക്കു നടന്നു, അവിടെ നല്ലൊരു സ്ഥലം കണ്ടുപിടിച്ചു ഒരു ബീഡി ചുണ്ടിൽ വെച്ച് കത്തിച്ചു..
വായിലൂടെയും മൂക്കിലൂടെയും ധൂമം വിട്ടുകൊണ്ട് അവിടുത്തെ കാഴ്ചകൾ കണ്ടിരുന്നു.. മലയുടെ മറുഭാഗത്തു കാടാണെന്നു തോന്നി, മരങ്ങളും കുറ്റി ചെടികളും നിറഞ്ഞു നിൽക്കുന്നു… അവിടേക്കു ഇറങ്ങുന്ന വഴിയിലായി ഒരു കൽവെളക്കും അതിന്റെ ചുവട്ടിൽ കുങ്കുമവും നാരങ്ങയും ഇരിക്കുന്നു.. ഞാൻ ബീഡി നിലത്തിട്ടു ചവുട്ടി തിരുമ്മി അവിടേക്കു നടന്നു… അടുത്തു എത്തിയപ്പോളാണ് അതിന്റെ മുന്നിലായി ഒരു വലിയ ഗുഹ കണ്ടെത്, അതിലേക്കു ഒന്ന് കേറി നോക്കണോ വേണ്ടയോ എന്ന് ആലോചിച്ചു ഞാൻ കൊഴഞ്ഞു.. വല്ല കരടിയുടെയും മടയാണെൽ തീർന്നില്ലേ, കാറി കൂവിയാൽ പോലുമൊരു മനുഷ്യൻ അറിയില്ല… അകത്തു നല്ല ഇരുട്ടും, എന്റെ ബുദ്ധി പറഞ്ഞു… പോത്തുപോലെ വളർന്നിട്ടും എന്തൊരു പേടിയാ നിനക്ക്, ഒന്ന് കയറി നോക്കിയാൽ എന്താ തെറ്റ്.. വല്ല അമ്പലവും ആവും, പുറത്ത് വിളക്ക് ഉണ്ടെല്ലോ, മനസ്സു പറഞ്ഞത് അനുസരിച്ച് ഞാൻ അതിന്റെ അകത്തേക്ക് കയറി, അരികിലായി കണ്ട കുറച്ചു ഉണങ്ങിയ പുല്ല് പറിച്ചു അരയിൽ നിന്നും തീപ്പെട്ടി എടുത്തു അതിനു തീ കൊടുത്തു… ഇപ്പോൾ എരിയുന്ന ചെറിയ തീയുടെ വെട്ടത്തിലതിന്റെ അകം കാണാം… എന്റെ നാസികകളെ തുളച്ചു വാവലുകളുടെ വിസർജ്ജനത്തിന്റെ നാറ്റം കയറി വന്നു… ആ ഗുഹക്കു ഒരു പത്തു മുപ്പതു അടി നീളമുണ്ടായിരുന്നു.. എന്റെ ശരീരം മുഴുവൻ കുളിരു കോരുന്ന പോലെ തോന്നി, കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… ഉള്ളിലെന്തോ വലിയ വിഷമം വന്നതു പോലെ നെഞ്ച് പടുപട മിടിക്കാൻ തുടങ്ങി, ആരോടെന്ന് ഇല്ലാത്തൊരു കോപം തോന്നി… ഞാനാ ഗുഹയിൽ നിന്നും ഓടി പുറത്തിറങ്ങി, അപ്പോൾ നല്ലതുപോലെ കിതക്കുന്നുണ്ടായിരുന്നു… എന്തൊക്കെയാ നടന്നത് എന്ന് ഞാൻ അവിടെ നിന്ന് ആലോചിച്ചു. മലയിൽ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ ഞാൻ ഓരോരോ കാരണങ്ങൾ കണ്ടു പിടിച്ചു കൊണ്ടിരുന്നു…. ഗുഹയിൽ വായു സഞ്ചാരം കുറവായതു കൊണ്ടാവും… അല്ലേൽ കത്തുന്ന ചൂട്ടിന്റെ പുകയും വാവലിന്റെ നാറ്റവുമെല്ലാം കൂടെ അടിച്ചു തല പെരുത്തതാവും… ഞാനാ മല കയറാൻ എടുത്തതിന്റെ മൂനിലൊന്നു സമയം കൊണ്ടു തിരിച്ചിറങ്ങി മണ്ണ് പാതയിലെത്തി… അവിടുന്നു നേരെ തറവാടിന്റെ ദിക്ഷയിൽ വെച്ചു പിടിച്ചു… ദൂരെ ആരൊക്കെയോ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ മുഖത്തു നിന്നും ഭയം തുടച്ചു മാറ്റി മുന്നോട്ടു നടന്നു.. കുറച്ചു കൗമാരപ്രായക്കാരായിരുന്നു അവിടെ നിന്നത്, നാലു പെണുങ്ങളും മൂന്ന് ആണുങ്ങളും…