“എനിക്കൊരു കാര്യം പറയാനുണ്ട്..”
അവൾ പറഞ്ഞപ്പോൾ വെറുതെ മനസ്സിൽ എവിടെയോ തോന്നി, എന്നെ ഇഷ്ടമാണെന്ന് ആവണേ എന്ന്… അങ്ങനെയെങ്കിൽ ഇന്ന് തന്നെ ഈ തറവാടും വിട്ട് ഇവളെയും കൊണ്ട് നാടു വിടാരുന്നു…
“എന്താ മീര… പറഞ്ഞോ..”
“ചേച്ചിയും സുധിയും തമ്മിൽ ഇഷ്ടമാണെന്ന കാര്യം ഇയാൾക്ക് അറിയാമെന്നു സുധി പറഞ്ഞു…”
“അതാണോ വിഷയം… ഞാൻ വെറുതെ തെറ്റിദ്ധരിച്ചു…..”
“എന്ത്…”
“അതൊന്നുമില്ല താൻ ബാക്കി പറ….”
“ഇന്ന് സുധി അച്ഛനെയും കൂട്ടി വന്ന് ചേച്ചിയെ കല്യാണമാലോചിക്കും…”
“നല്ല കാര്യമല്ലേ…. അതിനിപ്പോൾ എന്താ…”
“അതിനാണ് ഇയാളുടെയൊരു സഹായം വേണ്ടത്…”
“എന്റെയോ…. എന്ത് സഹായം…”
“അച്ഛമ്മ ഇത് സമ്മതിക്കുമോ എന്നൊരു പേടിയാണ് ചേച്ചിക്കു…”
“ഞാൻ പറഞ്ഞാലൊന്നും അച്ഛമ്മ കേൾക്കില്ലാ…”
“അറിയാം…. അതല്ല..”
“പിന്നെ…”
“അവരു വരുമ്പോൾ സന്ധ്യ വല്യമ്മയേം ശോഭന വല്യമ്മയെയും ഇവിടെ നിന്നും കുറച്ചു സമയതേക്കു മാറ്റണം…”
“ഞാനെങ്ങനെയാ വല്യമ്മയെയും ചിറ്റയെയും ഇവിടുന്നു മാറ്റുന്നത്… വല്യമ്മ ആണെലിപ്പോൾ എന്നോടു മിണ്ടുന്നു കൂടിയില്ലാ…”
“ഉഷ വല്യമ്മയോട് പറഞ്ഞു എങ്ങെനേലും… അല്ലേൽ അവരു ഓരോന്ന് പറഞ്ഞു മുടക്കും..”
“എന്ത് പറഞ്ഞ്….”
“അത് താൻ കണ്ടുപിടിക്ക്…. തലയിൽ കുറേ കുരുട്ടു ബുദ്ധി ഉണ്ടെല്ലോ…”
“ആർക്കു…. എനിക്കോ…”