“മുരളിയോട് പറഞ്ഞ് ഇന്ന് തന്നെ സുബ്രമണി കണിയാരെ വരുത്തണം… മൊത്തം അപശക്കുന്നങ്ങളാ കാണുന്നെ…”
താടിക്ക് കൈയും കൊടുത്തു നിൽക്കുന്ന സന്ധ്യാ വല്യമ്മ പറഞ്ഞു…
“എന്റെ ഓപ്പോളേ… ഇത് വല്ല നരിയോ പട്ടിയോ കടിച്ചു കൊന്നതാവും… എന്തായാലും കഷ്ടമായി പോയി…”
“നീ തർക്കിക്കാൻ നിൽക്കേണ്ട ശോഭനേ…. ലക്ഷണങ്ങൾ കണ്ടു തുടങ്ങുപ്പോഴേ പ്രതിവിധി ചെയ്ത് തുടങ്ങണം… ഇല്ലേൽ പഴയതു പോലെ ദുർമരണങ്ങൾ നടക്കുന്നതുവരെ കാക്കാനാണോ നീ പറയുന്നത്…”
“ഞാനൊന്നും പറയുന്നില്ലേ…. ഓപ്പോള് വെറുതെ കുട്ടികളെ പേടിപ്പിക്കേണ്ട ഓരോന്നു പറഞ്ഞ്…”
ചിറ്റ അവിടെ നിന്നും മുഖം വീർപ്പിച്ചു ഉമ്മറത്തേക്ക് നടന്നു … ചത്തു കിടക്കുന്ന കിടാവിന്റെ രൂപം അധികനേരം കണ്ടു നിൽക്കാൻ കഴിയാത്തതു കൊണ്ട് ഞാനും തിരിച്ചു നടന്ന് മുറിയിലേക്ക് പോയി… മനസ്സിൽ നല്ല പേടി തോന്നി തുടങ്ങിയിരുന്നു… ഇവിടെ എല്ലാവരും ഞാൻ പേടിച്ചോടി എന്ന് പറയുന്നതും, മീരയെ കാണാൻ പറ്റില്ലല്ലോ എന്നതും മാത്രമായിരുന്നു എന്നെ കിടക്കയും പെറുക്കി കൊച്ചിയിലേക്ക് പോകുന്നതിൽ നിന്നും വിലക്കിയത്.. കതകിൽ മുട്ടു കേട്ടപ്പോൾ ഉള്ളൊന്ന് നടുങ്ങി… ഞാനൊരു ദീർക്ക നിശ്വാസം വിട്ടു ചെന്ന് കതകു തുറന്നു… കതകിനു പുറത്തു നിന്നത് മീരയാരുന്നു.. അത് കണ്ടപ്പോളെന്റെ ഉള്ളിലൊരു കുളിർമഴ പെയ്തു….
“എന്താ മാഷേ…. ഈ വഴിയൊക്കെ…”
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ എന്നെ തട്ടി മാറ്റി മീര അകത്തു കയറി…