“പന്തയാമോ…”
“അതെ… പ്രത്യേകിച്ചു കുതിര ഓട്ട പന്തയം…. എപ്പോഴും രാജാവ് തന്നെ ജയിച്ചു കൊണ്ടിരിക്കുന്നു താനും…”
“പിന്നെന്തു പറ്റി…”
“ഒരു ദിവസം താൻ പുതുതായി ആയിരം പൊന്ന് പണം നൽകി പറങ്കികളുടെ കൈയിൽ നിന്നും വാങ്ങിയ ഒരു ആൺ കുതിരയെ ആർക്കും തോല്പിക്കാൻ പറ്റില്ലാ എന്ന് സദസിൽ വെച്ചു പറഞ്ഞു…. അതിനെ ആരെങ്കിലും തോൽപ്പിച്ചാൽ ചോദിക്കുന്ന എന്തും പകരമായി നൽകുമെന്നും രാജാവ് ഉത്തരവിട്ടു…”
“എന്നിട്ട്…”
“അവസരം നോക്കിയിരുന്ന രാജാവിന്റെ അനിയനാ പന്തയം പിടിച്ചു…”
“ആരാ ജയിച്ചേ…”
“രാജാവിന്റെ കുതിരക്ക് എതിരായി അയാളൊരു ഒലിപ്പു തുടങ്ങിയ പെണ്ണ് കുതിരയെയുമായി പന്തയത്തിൽ എത്തി…”
“ഒലിപ്പോ…”
“ചവിട്ടിക്കാറായ പെൺ കുതിര…”
“എന്നിട്ടു…”
“രാജാവിന്റെ കുതിര ഇതിന്റെ മണം കിട്ടിയപ്പോൾ മുതൽ പെൺ കുതിരയുടെ പുറകെ നിന്നു…. അങ്ങനെ കൗശല്ല്യപൂർവ്വം രാജാവിന്നെ അനിയൻ പരാജയപെടുത്തി…”
“അയാൾ എന്താ പകരം ചോദിച്ചത്…”
“അയാൾ തനിക്കൊരു അടിയാത്തി പെണ്ണിനെ പിടിച്ചു നൽകണമെന്ന് മാത്രമാണ് രാജാവിനോട് ഉപ്പാധി വെച്ചത്…. ഇത്ര ലളിതമായൊരു ആവിശ്യം കേട്ട രാജാവിനും സമ്മാധാനമായി, പക്ഷെ അതിലെ ചതി അയാൾ അറിഞ്ഞിരുന്നില്ല…”
“എന്ത് ചതി…”
“ഈ പറഞ്ഞ പെണ്ണ് ഇവിടെ അടുത്തുള്ള കുടിയാൻ ഗ്രാമത്തിലെ ഒരു പെണ്ണായിരുന്നു… ഇവിടുത്തെ ഉണ്ണി ഇറയിമന്നാ പെണ്ണുമായി അടുപ്പത്തിലാരുന്നു… തറവാട്ടിലെ എല്ലാവരും വിലക്കിയിട്ടും ഇറയിമൻ ആ പെണ്ണിനെ നദി തീരത്തും തൊടിയിലും വെച്ചു എന്നും കണ്ടുകൊണ്ടിരുന്നു…. അവരുടെ ബന്ധം വളർന്നു പിരിക്കാൻ പറ്റാത്തത്രയും വലുതായിരുന്നു…”