“ഞാനവളെ കണ്ടു…..”
വെള്ളം വിഴുങ്ങുന്നതിനിടയിൽ അച്ഛമ്മ പറഞ്ഞു…
“ആരെ കണ്ടെന്നാ അമ്മേ…..”
സന്ധ്യ വെല്യമ്മ പെട്ടന്നു തന്നെ തിരക്കി…
“അവളെ…”
“ആരെ എന്ന് പറ അമ്മേ…”
“അവളെ ഞാൻ കണ്ടു…. യമുനയെ… ഈ ജനാലയിലൂടെ….”
അച്ഛമ്മ വെപ്രാളപെട്ടു ജനാലയിലേക്ക് കൈ നീട്ടി പറഞ്ഞു… എല്ലാവരുടെയും മുഖത്ത് ഒരു ഞെട്ടൽ ഞാൻ കണ്ടു…
“തേങ്ങ…. അമ്മ നാമം ജപിച്ചു കിടന്നിറങ്ങാൻ നോക്ക്..”
ശോഭന ചിറ്റ പറഞ്ഞിട്ടു മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി…
“ഞാൻ കണ്ടതാ…. അവൾ തന്നെയാ…”
“അമ്മക്കു തോന്നിയതാ അമ്മേ…. കിടന്നു ഉറങ്ങാൻ നോക്കമ്മാ…”
വാതിക്കൽ നിന്നും അച്ഛൻ പറഞ്ഞു…
“മുരളീ…. നാളെയാ സുബ്രമണി കണിയാരോട് ഒന്ന് വരാൻ പറയണം നീ…”
അച്ഛമ്മ പറഞ്ഞപ്പോൾ അച്ഛൻ സമ്മതം മൂളി അവിടെ നിന്നും തിരിച്ചു നടന്നു… എല്ലാവരും മടങ്ങാൻ തുടങ്ങി…
“കുട്ടി…. ശ്രീ… നീയിങ്ങു വന്നേ…”
അച്ഛമ്മ റൂമിൽ നിന്നും എന്റെ പേര് വിളിച്ചപ്പോൾ ഞാനാവിടേക്കു ചെന്നിരുന്നു…
“എന്താ അച്ഛമ്മേ…”
“നിനക്കു യമുനയെ കുറിച്ചൊന്നും അമ്മ പറഞ്ഞു തന്നു കാണില്ലല്ലോ…”
അച്ഛമ്മയെന്റെ തലയിൽ തലോടികൊണ്ടു ചോദിച്ചു…
“ഇല്ലാ… അറിയില്ലാ…”
“ഞാനൊക്കെ ഉണ്ടാവുന്നതിനു മുൻപ് ഇവിടുത്തെ നാട്ടു രാജാവിന്റെ അതിർത്തിയിൽ പെട്ട ഏറ്റവും സമ്പനമായ കുടുംബമായിരുന്നു ചിറ്റില്ലം…”