ഞാൻ: അതൊക്ക ശെരിയാ
അജു: എന്താണ് ആങ്ങളേം പെങ്ങളും രാവിലെ തന്നെ സെന്റി ആണോ.
ഞാൻ: ടാ ഇവൾ പറയുവാ ഞാൻ ഇവളെ avoid ചെയ്‌തെന്ന്….ആദ്യം ഇവളോടെ എന്നെ ഒന്ന് വിടാൻ പറ ഞാൻ കറി ഉണ്ടാക്കട്ടെ
അജു: ഇത് ഞാൻ അവളോട് ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് പറഞ്ഞതാ, പൊട്ടത്തിക്കു മനസ്സിലാവണ്ടേ
ഞാൻ: ആഹാ….അപ്പൊ ഇത് രാത്രി തുടങ്ങിയതാണോ?
മായ: ടാ നീ അമ്മേ വിളിച്ചിട്ട് എത്ര ദിവസം ആയി?
ഞാൻ: അമ്മ സാധാരണ എന്നെ അല്ലെ വിളിക്കാറ്? എന്റെ വിളി ഒക്കെ കണക്കല്ലേ, നീ ഇങ്ങനെ കാടുകെറല്ലേ
അജു: ഇങ്ങനെ പറഞ്ഞ് പറഞ്ഞ് വെല്ല്യ പ്രശ്നമാകും, ഇത് ഇവിടെ ഇപ്പൊ നിർത്തണം
മായ: അല്ല ഞാൻ വഴക്കിടാൻ പറഞ്ഞതല്ല
ഞാൻ: ഞാൻ പ്രേമിക്കാത്തതിൽ നിനക്കൊക്കെ അല്ലാരുന്നോ പ്രശ്നം? ഇപ്പോ പ്രേമിക്കുന്നതാണോ പ്രശ്നം?
മായ: എടാ അതല്ല പറഞ്ഞ്, പാറുനെ നിന്നെക്കാളും ഇഷ്ടമാ ഞങ്ങൾക്ക്, ഒരു ചെറിയ gap വന്നു അത്രേ ഉള്ളൂ….
അജു: അത് വിട്, നിർത്ത്…..
മായ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു
മായ: sorry ടാ
ഞാൻ: സോറി, പക്ഷെ നീ sorry ഒന്നും പറയേണ്ട…..
അജു: അപ്പൊ ഇന്നെന്താ പരുപാടി?
ഞാൻ: നമ്മുക്ക് വേറെ ചില ബീച്ചിൽ ഒക്കെ പോയി night ഒരു പാർട്ടി സെറ്റ് ആക്കാം….പിന്നെ നാളത്തേക്ക് ബൈക്ക് ഒക്കെ സെറ്റ് ആക്കണ്ടേ?
അജു: അതും വേണമെല്ലോ….അപ്പൊ ഒരുകാര്യം ചെയ്യാം, നമ്മുക്ക് ഉച്ചക്ക് ഇറങ്ങാം, പുറത്തുന്ന് ഫുഡ് അടിച്ച് പിന്നെയാവാം കറക്കം ഒക്കെ
ഞാൻ: അതാ നല്ലത്
ഞാൻ മായേ കൂട്ടികൊണ്ട് പോയി കുറച്ചുനേരം അവളെ സമാധാനിപ്പിച്ചു, അമ്മയെ ഫോൺ ചെയ്തു, അമ്മ അവൾക്ക് കാര്യം പറഞ്ഞ് മനസ്സിലാക്കി, അതായത് ഞാൻ ഇപ്പൊ ഒരു റിലേഷലിൽ ആയിട്ടല്ലേ ഉള്ളൂ, പാറുന്റെ കൂടെ gap വിടാതെ കൂടെ ഉണ്ടാവണം എന്നൊക്കെ അമ്മ അവൾക്ക് ഉപദേശം കൊടുത്തു…..അങ്ങനെ മായ ok ആയി….ഞാൻ പുട്ടും ചിക്കൻ കറിയും ഉണ്ടാക്കി…നേരെ മുറിയിൽ ചെന്നപ്പോൾ പാറു നല്ല ഉറക്കം, അവൾ ഇതൊന്നും അറിഞ്ഞില്ല, നന്നായി….