ഞാൻ ഫുഡ് ഉണ്ടാകണമെന്ന് പറഞ്ഞു…..നല്ല ചൂട് ഗോതമ്പു പുട്ടും പിന്നെ ചിക്കൻ കറിയും….എല്ലാരും ok പറഞ്ഞു….
മായ: ടാ ഞാൻ ഹെല്പ് ചെയ്യാം
ഞാൻ: ok മാഡം
അങ്ങനെ മായ മെല്ലെ പച്ചക്കറി ഒക്കെ റെഡി ആക്കി, അപ്പോഴേക്കും ഞാൻ പുട്ടിനു വേണ്ടതൊക്കെ സെറ്റ് ആക്കി, പുട്ടിനു കുഴയ്ക്കാൻ ഇത്തിരി പാട വെള്ളം കൂടിയാൽ പിന്നെ അത് മൊത്തം പോക്കാ…ഞാൻ തേങ്ങ തിരുമ്മി, മാവും റെഡി ആക്കി, അങ്ങനെ പുട്ടിനു വേണ്ട സാധനങ്ങൾ റെഡി, ഞാൻ ചിക്കൻ കഴുകി വൃത്തിയാക്കി കറി ഉണ്ടാക്കാൻ തുടങ്ങി,
മായ: ടാ നീ ok അല്ലെ? എന്നോട് എന്തേലും നിനക്ക് പറയാൻ ഉണ്ടോ?
ഞാൻ: എന്താ ഡി എന്ത് പറ്റി?
മായ: അല്ല നീ ok അല്ലെ? എന്നോട് നീ ഇപ്പൊ ഒന്നും സംസാരിക്കാറ് പോലും ഇല്ല, പ്രത്യേകിച്ച് ഇവിടെ വന്ന ശേഷം
ഞാൻ: അയ്യേ, എന്റെ മായമ്മേ, നീ എന്റെ ഫാമിലി അല്ലെ? ഞാൻ നിന്നെ വിട്ട് എങ്ങോട്ട് പോവാനാ?????
മായ: എനിക്ക് നല്ല വിഷമം ഉണ്ട്.
ഞാൻ: എന്തിന്? എനിക്ക് ഒരു കുഴപ്പവും ഇല്ല, നിനക്കറിയാല്ലോ, എനിക്ക് കിട്ടാതെ കിട്ടിയ ഒരു റിലേഷൻ ആണ് പാറു, എനിക്ക് പറ്റിയ പെണ്ണ്, അവൾക്ക് കുറച്ച് ആഗ്രഹങ്ങൾ ഉണ്ട് അതൊക്കെ എനിക്ക് സാധിച്ചുകൊടുക്കണം
മായ: അതിന് എന്നെ avoid ചെയ്യണോ???
ഞാൻ: നിന്നെ ഞാൻ എന്തിനാ avoid ചെയ്യുന്നേ….
മായെടെ കണ്ണ് ചെറുതായി നിറഞ്ഞു, ഞാൻ അവളെ കെട്ടിപ്പിടിച്ചു,
ഞാൻ: avoid ചെയ്തെങ്കിൽ sorry, ഇനി ഉണ്ടാവില്ല കേട്ടോ, നീ കരയേണ്ട
മായ: എനിക്ക് നീ മാത്രേ ഉള്ളൂ
ഞാൻ: അപ്പൊ അജുവോ?
മായ: അവൻ എന്റെ life പാർട്ണർ അല്ലെ, നീ എന്റെ ഏട്ടൻ അല്ലെ…..