ഞാൻ ഒന്ന് പല്ല് ഇറമ്മി. തായോളീടെ തല തല്ലി പൊട്ടിക്കണം.
“അവള് പോകും മുൻപേ വേറെ ആരെയെങ്കിലും കാര്യങ്ങളൊക്കെ പഠിപ്പിക്കണം. പറ്റിയൊരാളെ സെലക്ട് ആക്കിയിട്ട് പറ.” ഇക്ക കസേരയിൽ അമർന്നിരുന്നു.
“സമീറക്ക് പകരം ഒരാൾ ബുദ്ധിമുട്ട് ആണ്.” ഞാൻ കൈകൾ കൊരുത്തി വലിച്ചു.
“അത് നിന്റെ ഉത്തരവാദിത്തം. അധികം താമസിക്കരുത്. ” ഇക്ക കർശനമായി പറഞ്ഞു.
“ഉം.. ” ഞാൻ ഒന്ന് മൂളി.
“ആരെങ്കിലും മനസ്സിൽ ഉണ്ടോ?” ഇക്ക ചോദിച്ചു.
“രണ്ടു പേരുണ്ട് പക്ഷെ…” ഞാൻ ഒന്ന് നിർത്തി.
“നീ പറ നോക്കാം..” ഇക്ക എന്റെ മുഖത്തേക്ക് നോക്കി.
“ഒന്ന് മോനിഷ.. അവൾക്ക് അത്യാവശ്യം സെലെക്ഷൻ സെൻസ് ഉണ്ട്, പിന്നെ അത്യാവശ്യം വിദ്യാഭ്യാസവും.. പക്ഷേ പ്രോബ്ലം സോൾവിങൽ വീക്ക് ആണ്..”
“രണ്ടാമത്തെ ആൾ..”
“ജോളി.. സമീറയുടെ അത്ര എക്സ്പീരിയൻസ് ഉണ്ട്. നന്നായി ആൾക്കാരെ കൈകാര്യം ചെയ്യും. എന്ത് പ്രശ്നവും കൂളായി ഡീൽ ചെയ്യും. പക്ഷേ സെലെക്ഷൻ സെൻസിൽ ഒരുപാട് പിന്നിലാണ്.” ഞാൻ പറഞ്ഞു നിർത്തി.
ഇക്ക എന്തോ ആലോചിച്ചു ഇരുന്നു. ഞാൻ പറഞ്ഞത് പുള്ളി പ്രോസസ് ചെയ്യുകയാണ്.
പിന്നെ എന്നെ നോക്കി.
” ജോളിയെ ആക്കിയാലോ? ”
“അതെന്താ?” ഞാൻ പുള്ളിയെ നോക്കി.
“അവളുടെ കല്യാണം കഴിഞ്ഞതാണ്. അത് തന്നെ കാര്യം.”
“എനിക്ക് മനസ്സിലായില്ല. ”
“അജൂ. മോനിഷയുടെ കല്യാണം കഴിഞ്ഞിട്ടില്ല, നമ്മൾ അവളെ എല്ലാം പഠിപ്പിച്ചു കഴിയുമ്പോൾ അവൾ കല്യാണം കഴിച്ചു മറ്റെങ്ങോട്ടേലും പോയാൽ നമ്മൾ വീണ്ടും പെടും. അതെ സമയം ജോളിക്ക് ഒരുപാട് ബാധ്യതകൾ ഉള്ളതിനാൽ അവൾ നമ്മൾ പറഞ്ഞു വിടാതെ ഒരിക്കലും ജോലി വിടില്ല. ” അയാൾ ഒരു ചിരിയോടെ പറഞ്ഞു നിർത്തി.