എപ്പോൾ വേണമെങ്കിലും പണമാക്കി മാറ്റാം എന്നുള്ളത് ആയിരുന്നു ഗോൾഡിന്റെ ഏറ്റവും വലിയ ഗുണം. ഏത് കറൻസി സൂക്ഷിക്കുന്നവരുടെയും കയ്യിൽ ഗോൾഡിന്റെ ഒരു കനത്ത ശേഖരം ഉണ്ടായി തുടങ്ങിയിരുന്നു.
സമൂഹത്തിൽ നിലയും, വിലയും ഉള്ള പല മാന്യന്മാരും ടാക്സ് വെട്ടിച്ചു കിട്ടിയ പണം ഗോൾഡിലേക്ക് ആണ് ഇറക്കിയത്. അവരുടെയൊക്കെ സ്വകാര്യ രഹസ്യ അവിഹിത സമ്പാദ്യങ്ങൾ മുഴുവൻ ഗോൾഡ് ആയി മാറിക്കൊണ്ടിരുന്നു.
ഡോക്ടർമാർ, എഞ്ചിനീയർസ്, സർക്കാർ ജീവനക്കാർ, ചെറിയ കച്ചവടക്കാർ എന്നവരെല്ലാം ഈ ശ്രെണിയിൽ ഉണ്ടായിരുന്നു.
വലിയ സ്രാവുകളൊക്കെ കറൻസി ആയും, കിലോക്കണക്കിന് ഗോൾഡ് ആയും ബ്ലാക്ക് മണി കോൺവെർട്ട് ചെയ്തു തുടങ്ങിയതോടെ ഇക്കയെ പോലുള്ളവരുടെ സമയം തെളിഞ്ഞു.
കിലോയ്ക്ക് ഒന്നേക്കാൽ ലക്ഷം വരെയും കടത്തലിന് കമ്മീഷൻ കിട്ടിയിരുന്നു. പാക്കേജ് ഡെലിവറി ഡിക്കിയായും (കുണ്ടിയിൽ ) സെറ്റിംഗ്സ് ആയിയും(സാധാരണ കരിയിങ് ) നടത്താൻ മലബാർ മേഖലയിൽ ഒരു പാട് ആളുകളുണ്ടായിരുന്നു. എന്നാൽ തെക്കോട്ടു ആള് കുറവായതും, കനത്ത പോലീസ് കസ്റ്റസ് ചെക്കിങ്ങും ഇക്കയെ പോലെയുള്ളവരെ കോടീശ്വരന്മാരാക്കി.
കടത്തൽ പണം ഇക്ക 6ഷോപ്പുകളിലെ ബിസിനസ്സിലൂടെ വെളുപ്പിച്ചു കൊണ്ടിരുന്നു. വരുമാനം കൂടിയപ്പോൾ ഞാൻ പെട്ടു പോയി. ടാക്സ് അടച്ചു വെളുപ്പിക്കാൻ പറ്റില്ല കാരണം സോഴ്സ് എങ്ങിനെ കാണിക്കും?
പിന്നെ മാസം ഏതാണ്ട് മോശമല്ലാത്തൊരു തുക ജോസ് തിരിമറി നടത്തി കൊണ്ടു തരുന്നുണ്ട്. ശമ്പളം, വണ്ടി ഓടുന്ന പൈസ ഇതൊക്കെ തന്നെ ആകുമ്പോൾ മാസവരുമാനം ആറക്കം കടന്നു അതിന്റെ രണ്ടാം ഭാഗത്തെത്തും.