“” അവളിങ്ങു വരട്ടെ… ഒരുപാട് ചോദിക്കാനുണ്ട്………. “
ജയ , ഒഴിഞ്ഞ ചായക്കപ്പ് ടാപ്പ് തുറന്ന് സിങ്കിലേക്ക് നീട്ടി…
“” അപ്പോൾ ഞാനിന്ന് ഒരു മൂവിയ്ക്ക് പോയാലോ… ? അമ്മയും ഫ്രണ്ടും കൂടി അടിച്ചു പൊളിക്ക്… …. “
കൂട്ടുകാരോടൊപ്പം പുറത്ത് ഒന്ന് കറങ്ങാമെന്ന് കരുതി മുരളി പറഞ്ഞു……
“” അത് വേണ്ട… നമുക്ക് അവളെ കൂട്ടി തറവാട്ടിൽ ഒന്ന് പോകണം… പിന്നെ അവൾ തീരുമാനിക്കട്ടെ…”
മുരളിയുടെ മുഖം ഒന്നു മങ്ങി…
“” അമ്മയും ഫ്രണ്ടും കൂടി നൊസ്റ്റാൾജിയ അടിച്ചിരിക്കുമ്പോൾ വെറുതെ പോസ്റ്റാകാനൊന്നും എന്നെ കിട്ടില്ല…… എക്സാം റിസൾട്ട് വരുന്ന വരെയല്ലേ എനിക്ക് ടൈം ഉള്ളൂ…””
“ അതിന് അവളാദ്യം വരട്ടെ കൃഷ്ണാ… “
“” ദേ… അമ്മേ… ശരണ്യാന്റിയുടെ മുന്നിൽ വെച്ച് എന്നെയിങ്ങനെ കൃച്ച്ണാ… കൃച്ച്ണാ.. എന്ന് വിളിച്ചേക്കരുത്…””
“” അതിനെന്താടാ കുഴപ്പം… ? നിന്റെ പേര് മുരളീകൃഷ്ണൻ ആണെന്ന് അവൾക്കറിയാമല്ലോ……….””
“” അമേരിക്കയിലൊക്കെ അല്ലായിരുന്നോ…? ഇനി അഥവാ മറന്നു പോയിട്ടുണ്ടെങ്കിൽ ഓർമ്മിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ പറഞ്ഞത്…””
“” പോടാ കൃഷ്ണാ………. അവളങ്ങനെ ഒന്നും മറക്കുന്ന കൂട്ടത്തിലൊന്നുമല്ല… “
കൂട്ടുകാരിയെ പറഞ്ഞത് ജയയ്ക്ക് അത്ര ഇഷ്ടമായില്ല…
“” എന്നിട്ടാണോ കുറേക്കാലം അമ്മയെ വിളിക്കാതിരുന്നത്……?””
“” അതിന് ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റായുമൊക്കെ അന്ന് ഉണ്ടായിരുന്നോ…?””
ജയയും വിട്ടു കൊടുത്തില്ല…
“” ഓ.. സുക്കറണ്ണനിട്ട് താങ്ങി… ….””
ചായക്കപ്പ് ടേബിളിൽ വെച്ച് മുരളി തിരിഞ്ഞു..
“ ബ്രേക്ക്ഫാസ്റ്റ് എന്നതാ കൃഷ്ണാ ഉണ്ടാക്കേണ്ടത്… ?””