കാലുകൾ കിടക്കയിൽ നിരക്കിക്കൊണ്ട് പെട്ടെന്ന് അവൻ തുള്ളിച്ചാടിയെഴുന്നേറ്റു…
“”ശ്ശേ………. ഈയമ്മ………. “
“” നിനക്ക് ഞാൻ തന്ന സമയം കഴിഞ്ഞില്ലേ കൃഷ്ണാ………..””
“” എൻട്രൻസിന്റെ സമയത്ത് ഞാൻ ടൈം ടേബിൾ വെച്ച് ഉറങ്ങിയതല്ലേയമ്മാ… അതു കഴിഞ്ഞിട്ടും ഇങ്ങനെ തുടങ്ങുന്നത് കഷ്ടമല്ലേ… …. ?””
മുരളി, കിടക്കയിൽ മുട്ടുകുത്തി നിന്ന് തല ചൊറിഞ്ഞു…
“” അതുകൊണ്ട് ഞാൻ ഇന്നലെ വരെ വല്ലതും പറഞ്ഞോ… ? ഇല്ലല്ലോ… സൊ, ഇന്ന് നമുക്കൊരു ഗസ്റ്റുണ്ട്…… ഗസ്റ്റ് വരുമ്പോൾ വീട്ടിലുള്ളവർ മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണോ വേണ്ടത്…?””
ജയ , കട്ടിലിനോട് ചേർന്ന് അവന്റെ മുടിയിൽ അരുമയോടെ തലോടി…
“”ഗസ്റ്റ് അമ്മയ്ക്കല്ലേ……….?””
“” നീ എന്റെ മകനാണെങ്കിൽ എന്റെ ഗസ്റ്റ് നിന്റേയുമാണ്…… ചുമ്മാ സമയം കളയാതെ ഫ്രഷായിട്ടു വാടാ കൃഷ്ണാ… “
“” ഓ……………..””
മുരളി വീണ്ടും തല ചൊറിഞ്ഞു…
“” ഈ കൃഷ്ണാ വിളി ഒന്നു നിർത്തിക്കൂടേ… ഒരു മാതിരി പത്താം നൂറ്റാണ്ടിലെ പേര്…… സ്കൂളിലും നാട്ടിലും നാണം കെട്ടു.. അമ്മയ്ക്ക് എവിടുന്ന് കിട്ടി ഈ പേര്… ?””
“” ഭഗവാന്റെ പേരല്ലേടാ അത്………. പിന്നെ നിന്റെ സമ്മതം ചോദിച്ച് അന്ന് പേരിടാൻ പറ്റുമായിരുന്നോ കൃഷ്ണാ…?””
അവസാനത്തെ വരി അവൾ ഊന്നി പറഞ്ഞത് അവനെ ദേഷ്യം പിടിപ്പിക്കുവാൻ വേണ്ടി തന്നെയായിരുന്നു..
“” ഞാനീ പേര് മാറ്റാൻ പറ്റുമോന്ന് നോക്കട്ടെ..””
മുരളി, അവളെ കടന്ന് നിലത്ത് കാലുകൾ കുത്തി…
“ നീ മാറ്റാൻ നോക്ക്… എന്നാലും ഞാൻ കൃഷ്ണാ ന്നെ വിളിക്കൂ… “
ജയയെ നോക്കി , ചുണ്ടുകൾ കോട്ടിക്കൊണ്ട് മുരളി ബാത്റൂമിനു നേർക്ക് നടന്നു……