ടാക്സി ഡ്രൈവറുടെ ഫോണിൽ നിന്നായിരുന്നു കോൾ എന്നു മാത്രം…
അവൾ നെടുമ്പാശ്ശേരിയിൽ നിന്നും തിരിച്ചിട്ട് കുറച്ചു സമയമായിരുന്നു…
ഫോൺ കട്ടു ചെയ്ത ശേഷം ജയ നേരെ ബാത്റൂമിലേക്ക് കയറി…
അവൾ കുളി കഴിഞ്ഞ് ധരിച്ചത് ഒരു കോട്ടൺ സാരിയായിരുന്നു…
ജയ അല്ലെങ്കിലും വീട്ടിൽ തന്നെയാണെങ്കിലും സാരിയാണ് ധരിക്കുക..
നൃത്തം ശീലിച്ചതിനാൽ നിമിഷ നേരം കൊണ്ട് സാരി വൃത്തിയായി ധരിക്കുവാൻ അവൾക്ക് സാധിച്ചിരുന്നു , എന്ന് മാത്രമല്ല അതിന് പ്രത്യേക നൈപുണ്യവും ഉണ്ടായിരുന്നു…
ഉണങ്ങിയ ടർക്കി, നനഞ്ഞ മുടിയിഴകളിൽ ചുറ്റിക്കൊണ്ട് ജയ വീണ്ടും ചെന്നത് മുരളിയുടെ മുറിയിലേക്കായിരുന്നു…
“ ന്റെ കൃഷ്ണാ… …. “
ഇത്തവണ അവന്റെ ചെവിയിൽ പിടിച്ച് വേദനിപ്പിക്കാതെ ഒരു തിരി തിരിച്ചു അവൾ…
എന്നിട്ടും മുരളി ഒന്നുകൂടി ചിണുങ്ങിയതല്ലാതെ എഴുന്നേറ്റില്ല…
“”ടാ………. എന്നേക്കൊണ്ടത് ചെയ്യിക്കരുത്… ….””
സംഗതി ഭീഷണിയാണെങ്കിലും ജയ നേരിയ ചിരിയോടെയാണ് അത് പറഞ്ഞത്…
അതു കേട്ടതും മുരളി കിടക്കയിൽ ഒന്നു കൂടി കമിഴ്ന്നു പറ്റിച്ചേർന്നു…
ജയ ഒരു നിമിഷം, എളിയിൽ കൈ കുത്തി അവനെ ശ്രദ്ധിച്ചു നിന്നു…
മുരളിയിൽ നിന്ന് അനക്കമൊന്നും ഉണ്ടായില്ല…
അവനും എന്തോ പ്രതീക്ഷിച്ചു കിടക്കുകയായിരുന്നു…
അല്പ സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ മുരളി ഒന്നിളകിയതും ജയ മുന്നോട്ടാഞ്ഞതും ഒരേ സമയത്തായിരുന്നു…
കിടക്കയുടെയും മുരളിയുടെയും ഇടയിലൂടെ കൈ കടത്തിക്കൊണ്ട് ജയ, അവന്റെ വയറിനു മീതെ ഇക്കിളിയിട്ടു…
“”ങ്……. ഹ്………. ഹ്……….””