ഒരു പക്ഷേ, അതിലുമേറെ…
കണ്ണാടിയുടെ മുൻപിൽ നിന്ന് ജയ എന്തോ ഓർമ്മ വന്നതു പോലെ തിരിഞ്ഞു…
ഡാൻസ് റൂമിൽ നിന്ന് അവൾ ധൃതിയിൽ പോയത് മുരളിയുടെ മുറിയിലേക്കായിരുന്നു…
വാതിൽ ലോക്കായിരുന്നില്ല…
മുറിയിൽ എ.സി യുടെ നേർത്ത മൂളലോടൊപ്പം അതിലും നേർത്ത മുരളീകൃഷ്ണന്റെ കൂർക്കം വലിയും…
“” ന്റെ കൃഷ്ണാ… …. നീയിതുവരെ എഴുന്നേറ്റില്ലേ………. ?””
ശരീരം മൂടിയിരുന്ന മുരളിയുടെ പുതപ്പു വലിച്ചു മാറ്റിക്കൊണ്ടാണ് ജയ ചോദിച്ചത്…
പുതപ്പ് ശരീരത്തിൽ നിന്ന് തെന്നിമാറിയെങ്കിലും മുരളി ചിണുങ്ങലോടെ ബെഡ്ഡിൽ വീണ്ടും ഒന്നു ഉരുണ്ടു കിടന്നു…
“ കുറച്ചു നേരം കൂടി അമ്മാ……….””
ഞരക്കം പോലെ മുരളി പറഞ്ഞു…
“” ഇല്ലെടാ സമയം………. അവളിപ്പോൾ ഇങ്ങെത്തും……”
അവനെ ഒന്നു കൂടി കുലുക്കി വിളിച്ചു കൊണ്ട് ജയ പറഞ്ഞു……
“” ഫൈവ് മിനിറ്റ്സ്………. “
ഇരു കാലുകൾക്കുമിടയിലേക്ക് കൈകൾ തിരുമ്മിയിറക്കി, മുഖം കിടക്കയിലുരതിക്കൊണ്ട് മുരളി കെഞ്ചി..
“” ഓക്കേ… എന്റെ ബാത്ത് കഴിയുന്നതു വരെ… “
ജയ പറഞ്ഞു തീർന്നതും ഡാൻസ് റൂമിലിരുന്ന അവളുടെ ഫോൺ ബല്ലടിക്കുന്നതു കേട്ടു…
“” ഇറ്റ്സ് ഹെർ………. “
ജയ പിറുപിറുത്തു കൊണ്ട് ഹാളിലേക്ക് വേഗത്തിൽ നടന്നു……
താഴെ നിലയിൽ മൂന്നു ബഡ്ഡ് റൂമും ഹാളും കിച്ചണും വർക്ക് ഏരിയായും…
മുകളിൽ രണ്ടു മുറികളും ഒന്ന് ഡാൻസ് റൂമും സ്റ്റെയർ കഴിഞ്ഞുള്ള ഭാഗം ഹാളും…
താഴെയുള്ള വർക്ക് ഏരിയയുടെയും കിച്ചണിന്റെയും ഭാഗം മുകളിൽ ജയയുടെ ചെറിയ ഉദ്യാനമാണ്……
ജയ പ്രതീക്ഷിച്ചതു പോലെ അത് ശരണ്യയുടെ കോൾ തന്നെയായിരുന്നു…