രവിപ്രസാദ് ആണുങ്ങളിൽ രണ്ടാമത്തെയാളായിരുന്നു…
തറവാട് ഭാഗം വെച്ചപ്പോൾ അയാൾക്ക് നീലഗിരിയിലെ എസ്റ്റേറ്റാണ് കിട്ടിയത്……
സെൻട്രൽ ഡിപ്പാർട്ട്മെന്റ് ജോലി ആയതിനാൽ അയാൾ മിക്കപ്പോഴും യാത്രയിലായിരിക്കും……
ഇത്രയും കാലത്തിനിടയിൽ രവിയും ജയയും ഒരുമിച്ച് രണ്ടോ മൂന്നോ തവണ മാത്രമാണ് എസ്റ്റേറ്റിൽ പോയിട്ടുള്ളത്……
കാര്യങ്ങൾക്കായി അവിടെ ജോലിക്കാരുണ്ട്……
നോക്കി നടത്താൻ മാനേജരുണ്ട്…
വിവാഹം കഴിഞ്ഞ് ഒരു ആൺകുട്ടി ജനിച്ചു…… ഇളയ സഹോദരന്റെ വിവാഹം ഉടനെ ഉള്ളതിനാൽ രവിയ്ക്കും ജയയ്ക്കും തറവാട്ടു വീട്ടിൽ നിന്ന് മാറേണ്ടതായി വന്നു…
ഒന്നാമത് ഭാഗം വെപ്പ് കഴിഞ്ഞിരുന്നു…
രണ്ട് എന്നായാലും ഒരു വീട് രവിയ്ക്കും ജയയ്ക്കും ആവശ്യമായിരുന്നുവല്ലോ…
ജയയുടെ ആവശ്യപ്രകാരമാണ് വള്ളത്തോൾ നഗറിൽ സ്ഥലം വാങ്ങിയതും വീട് പണി പൂർത്തിയാക്കിയതും…
ആ ഒരു കാര്യം മാത്രമേ വിവാഹ ശേഷം ജയ രവിയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ…
ജയയുടെ സഹോദരൻ ജോലിയുമായി ഡൽഹിയിലായിരുന്നു…
അതുകൊണ്ടു തന്നെ പ്രായമായ അച്ഛനെയും അമ്മയേയും ഇടയ്ക്ക് പോയി കാണുവാൻ കൂടിയായിരുന്നു ജയ അവിടെ വീടു പണിയാൻ ആവശ്യപ്പെട്ടതും…
വള്ളത്തോൾ നഗറിലെ വീട്ടിലാണിപ്പോൾ ജയയും രവിയും മകൻ മുരളീകൃഷ്ണനും താമസം…
മുരളീകൃഷ്ണൻ എൻട്രൻസ് എഴുതിയിരിക്കുന്നു…
ഐ. ഐ. ടി യിൽ എൻജിനീയറിംഗാണ് അവന്റെ ലക്ഷ്യം…
അതിനായി അവന്റെ കൂടെ നിഴൽ പോലെ ജയയുമുണ്ട്…
രവി , തന്റെ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാകും കൂടുതൽ സമയവും…
കാരണം ജയയ്ക്ക് നൃത്തം പോലെ തന്നെ പ്രാധാന്യമേറിയതാണ് മുരളീകൃഷ്ണനും..