റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ സ്ഥലം മാറ്റം കൊണ്ടു മാത്രം ശരണ്യ ജയയ്ക്ക് ഉറ്റ സുഹൃത്തായി…
ശരണ്യയും കുറച്ചുനാൾ നൃത്തം അഭ്യസിച്ചിരുന്നതും ഒരു കാരണമായിരുന്നു…
മാത്രമല്ല, തിരുവിതാംകൂറിലെ അത്യാവശ്യം ഭേദപ്പെട്ട കുടുംബവുമായിരുന്നു ശരണ്യയുടെ കുടുംബം .
ജയയുടെ വീട്ടിൽ വന്ന ഏക കൂട്ടുകാരി ശരണ്യ ആയിരുന്നു…
അതു പോലെ തിരിച്ചും…
കോളേജ് ഫെസ്റ്റിവലിന് ഇരുവരും ചേർന്നവതരിപ്പിച്ച “” ശിവകര ഡമരുകലയമായ് നാദം……”” എന്ന നൃത്താവിഷ്ക്കാരം കോളേജ് ഇളക്കിമറിച്ചതോടു കൂടി അത് പിരിയാൻ വയ്യാത്ത സൗഹൃദമായിത്തീർന്നു…
അന്ന് ആ സിനിമയും അതിലെ പാട്ടുകളും ഹിറ്റായിരുന്നു…
ഫൈനലിയറായപ്പോഴേക്കും ജയയുടെ വിവാഹം ഉറപ്പിച്ചിരുന്നു…
അതിന് കാരണം വേറെ ഉണ്ടായിരുന്നു…
കോഴ്സ് കഴിഞ്ഞതോടു കൂടി ശരണ്യ തുടർ പഠനത്തിന് പോയതും ജയയുടെ വിവാഹവും ഏകദേശം ഒരേ കാലയളവിലായിരുന്നു…
ആർക്കിയോളജിയിൽ ജോലിയുള്ള രവിപ്രസാദായിരുന്നു വരൻ…
അയാളും സുന്ദരനും സുമുഖനുമായിരുന്നു…
തൃപ്പങ്ങോട്ടായിരുന്നു രവിയുടെ തറവാട്……
അവരും പ്രഭുക്കൻമാർ മാത്രമല്ല, രവിയുടെ മുത്തച്ഛൻ സ്വാതന്ത്ര്യ സമര സേനാനി കൂടി ആയിരുന്നു…
ഇട്ടു മൂടാൻ സ്വത്ത്…
പഴയ അംബാസിഡർ കാർ പെരുമ കാണിക്കാനായി മാത്രം ഒരു പോർച്ച് പണി കഴിപ്പിച്ച് അതിനായി ഇട്ടിരിക്കുന്നു…
ഏകദേശം പണ്ട് ആനയുണ്ടായിരുന്ന തറവാട് തന്നെ എന്ന് ചുരുക്കം…
നീലഗിരിയിലും വയനാട്ടിലുമായി തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും…
മറ്റു കൃഷിയും സ്ഥലങ്ങളും എസ്റ്റേറ്റുകളും വേറെ…