തില്ലാന 1 [കബനീനാഥ്]

Posted by

മഞ്ഞ്……….

ആ മരത്തെയും മറന്നു ഞാൻ…

നീർമാതളം പൂത്ത കാലം… ….

പിന്നെയും മൂന്നു നാലു മലയാളം നോവലുകളും ഇംഗ്ലീഷ് നോവലുകളും..

“” നീ ഇപ്പോഴും വായനയുണ്ടോ……….?””

ചോദ്യത്തോടെ ശരണ്യ തിരിഞ്ഞു…

“” വല്ലപ്പോഴും… ഉറക്കം വരാത്തപ്പോൾ………. “

“” മഞ്ഞിലെ വിമലയെപ്പോലെ……….?””

ശരണ്യയുടെ ചോദ്യം കേട്ടതും കിടക്കയിലിരുന്ന ജയ ഞെട്ടലോടെ മുഖമുയർത്തി…

ശരണ്യ അവളുടെയടുത്തേക്ക് നടന്നു വന്നു….

ജയയുടെ താടി പിടിച്ചുയർത്തിക്കൊണ്ട് ശരണ്യ തുടർന്നു…

“” നിനക്ക് വട്ടാണ് ജയാ… മുരളീകൃഷ്ണനെന്നാണ് നിന്റെ മകന്റെ പേര് എന്നറിഞ്ഞതും നിന്റെയീ കഥയും കാത്തിരിപ്പുമൊക്കെ ഞാൻ മനസ്സിൽ കരുതിയിരുന്നു… കാമുകന്റെ പേര് മകനിട്ട് സായൂജ്യം നേടാൻ മാത്രം ഇപ്പോഴും മണ്ടിയാണോ നീ……….?”

“ എനിക്കറിയില്ല ശാരൂ………. “

ഒരു വിങ്ങലോടെ ജയ, അവളുടെ അരക്കെട്ടിൽ കൈ ചുറ്റിക്കൊണ്ട് വയറിനു മീതെ മുഖമണച്ചു…

“” എനിക്കെന്തോ അവനെ മറക്കാൻ വയ്യ……….””

 

(തുടരും……….)

Leave a Reply

Your email address will not be published. Required fields are marked *