തില്ലാന 1 [കബനീനാഥ്]

Posted by

ഡാൻസ് പ്രാക്ടീസ് റൂമിന്റെ ഒരു ചുവരിലുള്ള വലിയ കണ്ണാടിയ്ക്കു മുൻപിലേക്ക് അവൾ ചെന്നു നിന്നു..

ഹസ്തമുദ്ര നീട്ടി, ഉടൽ നൃത്ത സമാനമായി ഇളക്കിക്കൊണ്ട് സ്വയം തൃപ്തി വന്ന മട്ടിൽ ജയമഞ്ജുഷ കണ്ണാടിയിൽ നോക്കി ഒന്നു പുഞ്ചിരിച്ചു…

ജയ……….

മഞ്ജുഷ…

വീട്ടിലും കൂട്ടുകാർക്കിടയിലും അവൾക്ക് രണ്ടു വിളിപ്പേരുകളുണ്ട്.

കൂട്ടുകാരെന്നാൽ വളരെ കുറവാണ് അവൾക്ക്…

വിദ്യാഭ്യാസ കാലഘട്ടത്തിലും അങ്ങനെ തന്നെയായിരുന്നു..

ഒരു പരിധി വരെ അവൾ വളർന്നു വന്ന ചുറ്റുപാടുകൾ അതിന് കാരണമായിരുന്നു…

വാഴാലിക്കാവിന്റെ പ്രകൃതി മനോഹാരിതയിൽ വളർന്നു വന്ന ഒരു പെൺകുട്ടിയായിരുന്നു ജയമഞ്ജുഷ..

ഭൂപ്രഭുക്കളായിരുന്നു തറവാട്ടുകാർ…

ഷൊർണൂർ ഭാഗങ്ങളേകദേശവും മതിലകത്ത് തറവാട്ടു വകയായിരുന്നു എന്നു തന്നെ പറയാം…

ഏത് ഭാഗത്തുകൂടി സഞ്ചരിച്ചാലും ബന്ധുക്കളിലൊരാളെ കണ്ടുമുട്ടാതെ വീട്ടിലേക്കോ, കോളേജിലേക്കോ, കലാമണ്ഡലത്തിലേക്കോ പോകുവാൻ സാദ്ധ്യമല്ലായിരുന്നു…

ഗസറ്റഡ് റാങ്കിലുള്ള അച്ഛൻ……

കോളേജ് ലക്ചററായ അമ്മ……

ഒൻപത് വയസ്സിനു മൂത്ത സഹോദരൻ…

ജയയുടെ ബാല്യവും കൗമാരവും ഇനി എങ്ങനെയായിരുന്നിരിക്കാം എന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.

ജയയോട് മറ്റു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭയ ഭക്തി കലർന്ന ഒരു ബഹുമാനം കൂടിയുണ്ടായിരുന്നു എന്നതും വസ്തുതയായിരുന്നു…

കോളേജിലേക്ക് എത്തിയതിനു ശേഷമാണ് ജയ അല്പമെങ്കിലും സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങിയത്……

അവിടെ നിന്നാണ് അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടിയതും…

ശരണ്യ……

ശരണ്യ രാധാകൃഷ്ണൻ…

Leave a Reply

Your email address will not be published. Required fields are marked *