“” അച്ഛന് എന്നെ അറിയാം… ഞാൻ പണ്ടിവിടെ വന്നിട്ടുണ്ട്… “
ശരണ്യ പറഞ്ഞതും മേനോൻ ഓർമ്മയിൽ മുഖമൊന്നു പരതി…
അതേ നിമിഷം തന്നെ അയാളുടെ മുഖം ചെറുതായി ഒന്നിരുണ്ടു..
അടുത്ത നിമിഷം പഴയ പ്രസന്ന ഭാവം മുഖത്തു വരുത്തിക്കൊണ്ട് അയാൾ പറഞ്ഞു……
“” ഓർമ്മയുണ്ട്………. അകത്തേക്ക് ചെല്ല്………. “”
മേനോന്റെ മുഖത്തുണ്ടായ മാറ്റങ്ങൾ ജയ ശ്രദ്ധിച്ചില്ലായെങ്കിലും ശരണ്യ ശ്രദ്ധിച്ചിരുന്നു…
മുരളിയും മേനോനും സംസാരിക്കുന്നത് കണ്ടു കൊണ്ട് ജയയും ശരണ്യയും അകത്തേക്ക് കയറി…
വിജയലക്ഷ്മി ടീച്ചർ അകത്തുണ്ടായിരുന്നു…
ജയ ശരണ്യയെ പരിചയപ്പെടുത്തിയതും ടീച്ചറിന്റെ മുഖത്തുണ്ടായ ഭാവമാറ്റവും ശരണ്യ ശ്രദ്ധിക്കുകയുണ്ടായി……
അതോടു കൂടി ശരണ്യയ്ക്ക് എത്രയും പെട്ടെന്ന് തിരികെ പോയാൽ മതിയെന്നായിരുന്നു…
പക്ഷേ, ഊണും വൈകുന്നേരത്തെ ചായയും കൂടി കഴിഞ്ഞിട്ടാണ് ടീച്ചറും മേനോനും അവരെ യാത്രയാക്കിയത്…
തിരികെ കാറിലിരിക്കുമ്പോൾ ശരണ്യ മൗനിയായത് ജയ ശ്രദ്ധിച്ചു.
“” എന്തുപറ്റിയെടീ നിനക്ക്… ….?””
ജയ അവളെ ഒന്നു തോണ്ടി……
“” ഒരു തലവേദന പോലെ… …. “
ശരണ്യ കള്ളം പറഞ്ഞൊഴിഞ്ഞു…
തിരികെ വള്ളത്തോൾ നഗറിലെ വീട്ടിലെത്തിയതും ജയയോട് അനുവാദം ചോദിച്ച് മുരളി ക്രിക്കറ്റ് കളിക്കാൻ പോയി…
ശരണ്യയെ ഉറങ്ങാൻ വിട്ട് ജയ തന്റെ ജോലികളിലേക്കു കടന്നു…
ശരണ്യ ഉറങ്ങുകയായിരുന്നില്ല , ജയയോട് സംസാരിക്കുവാൻ ഉള്ളതെല്ലാം മനസ്സിൽ പാകപ്പെടുത്തുകയായിരുന്നു…
മുരളി കളി കഴിഞ്ഞു വന്നതും വീട് വീണ്ടും ഉണർന്നു…
“” കൃഷ്ണൻ പോയി കിടന്നോ… ഞങ്ങളു കുറച്ചു നേരം സംസാരിച്ചിരിക്കട്ടെ… “