ശരണ്യ പുറത്തേക്ക് നോക്കി പറഞ്ഞു……
“ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം… അല്ലേ ആന്റീ… ….?””
ചിരിയോടെ മുരളി ചോദിച്ചു……
“” പോടാ കൃഷ്ണാ… മാറ്റമില്ലാത്തത് വാഴാലിക്ക് മാത്രം… “”
“” എന്റെ പൊന്നാന്റീ… ആന്റിയും കൂടെ എന്നെ കൃച്ണാ എന്ന് വിളിക്കുകയാണോ… ? വേറെന്തെങ്കിലും വിളിച്ചോ……”
സങ്കടഭാവേന മുരളി പറഞ്ഞു……
ശരണ്യ അർത്ഥഗർഭമായി ജയയെ ഒന്നു നോക്കി…
ജയ മുഖം കുനിച്ചു……
“” നിന്റെ പേര് അതായിപ്പോയില്ലേ… പിന്നെ വേറെന്ത് വിളിക്കാൻ… …. ?””
ശരണ്യ ചോദിച്ചു…
“” വേറെ വിളിക്കാനിപ്പം………. “
മുരളി, ഒരാലോചനയോടെ സ്റ്റിയറിംഗ് വീലിൽ ഒന്നു കൊട്ടി…
“” അമ്മമ്മ വിളിക്കുന്നതു തന്നെയാ… എന്നാലും ഇത്ര ഓൾഡ് വൈബൊന്നും ഫീൽ ചെയ്യില്ല…””
“” അതെന്ത് പേര്……….. ?””
“” കിച്ചാ ന്ന്………..””
മറുപടി പറഞ്ഞത് ജയയാണ്…
“” ആ പേര് കൊള്ളാമല്ലോ… എന്നാൽ പിന്നെ അങ്ങനെ തന്നെ വിളിക്കാം കിച്ചാ… “
ശരണ്യ പറഞ്ഞു തീർന്നപ്പോഴേക്കും തറവാട്ടിലെ ഗേയ്റ്റിനു മുൻപിലേക്ക് കാർ എത്തിയിരുന്നു……….
ഗേയ്റ്റ് കടന്നതും പുഴുങ്ങിയ നെല്ലിന്റെ വാസന ശരണ്യയുടെ മൂക്കിലേക്കടിച്ചു.
കാറിന്റെ ഡോർ തുറന്ന് എല്ലാവരും ഇറങ്ങി…
പൂമുഖത്തു തന്നെ ചന്ദ്രസേനൻ മേനോൻ ചാരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു…
അറുപതു കഴിഞ്ഞെങ്കിലും ആരോഗ്യദൃഢഗാത്രൻ..
“” എന്താ വിശേഷിച്ച്………. ?””
കസേരയിൽ കിടന്നുകൊണ്ടു തന്നെ മേനോൻ ചോദിച്ചു……
“” കൂട്ടുകാരിയാണച്ഛാ… ഇന്നു രാവിലെ വന്നു………. “
ജയ ശരണ്യയുടെ കൈ ചേർത്തു പിടിച്ച് പറഞ്ഞു……
മേനോനെ നോക്കി ശരണ്യ ഒന്നു പുഞ്ചിരിച്ചു…