തില്ലാന 1 [കബനീനാഥ്]

Posted by

“” കൃഷ്ണന് എല്ലാ കാര്യത്തിലും ഞാൻ ഫ്രീഡം കൊടുത്തിട്ടുണ്ട്…… പക്ഷേ, ലിമിറ്റുണ്ട്…… എന്റെ ടീനേജ് ശാരുവിന് അറിയാമല്ലോ… …. “

ശരണ്യ വെറുതെ തലയിളക്കി…

“” പിന്നെ ഇപ്പോഴത്തെ പിള്ളേരല്ലേ… പേപ്പർ നോക്കാനും ന്യൂസു കാണാനും പേടിയായിത്തുടങ്ങി…””

“” കൃഷ്ണന് ലൈനൊന്നുമില്ലേടാ കുട്ടാ… “

സീറ്റിൽ ഒന്നിളകിയിരുന്നു കൊണ്ട് ശരണ്യ ചോദിച്ചു……

“” എവിടുന്ന്……….അഥവാ അങ്ങനെ വല്ലതും ഉണ്ടായാൽ അമ്മയാദ്യം സ്നിഫ് ചെയ്തിരിക്കും……””

വളരെ കരുതലോടെയാണ് ജയ മകനെ വളർത്തുന്നതെന്ന് ശരണ്യയ്ക്ക് മനസ്സിലായി…

അതിനും കാരണങ്ങളുണ്ടല്ലോ… ….

വാഴാലിക്കാവിന്റെ മനോഹാരിതയിലേക്ക് ലാൻഡ് റോവർ കയറിയിരുന്നു…

പച്ചവിരിച്ച പാടം……

കതിർക്കറ്റകൾ കാറ്റിലുലയുന്നത് ശരണ്യ പുറത്തേക്കു നോക്കിക്കണ്ടു…

ഭഗവതി ക്ഷേത്രം എത്തുന്നതിനു തൊട്ടു മുൻപുള്ള , ഇടത്തേക്കുള്ള വഴിയേ മുരളി കാർ കയറ്റി…

അവിടുന്നങ്ങോട്ട് മതിലകം തറവാട്ടു വകയാണ് സ്ഥലവും സ്ഥാവരവും  എല്ലാം…

പാടത്തിന് നടുക്കുകൂടി ജലസേചനത്തിനായി ഒരു ചെറിയ കനാൽ ഒഴുകുന്നു…

റോഡു കീറിയാണ് കനാൽ പോകുന്നത്……

അവിടെ ഒരു കലുങ്ക്……

കലുങ്കു കഴിഞ്ഞതും കൂർക്കയും മരച്ചീനിയും മധുരക്കിഴങ്ങും വയലിൽ നട്ടു പോയതിന്റെ ഇലപ്പടർപ്പുകൾ കണ്ടു തുടങ്ങി…

കാർ വലത്തേക്ക് തിരിഞ്ഞു…

റോഡിൽ നിന്ന് താഴേക്ക് , ഒരു വലിയ കുളത്തിലേക്ക് ഇറങ്ങുവാനുള്ള കൽപ്പടവുകൾ ശരണ്യ കണ്ടു…

മുൻപ് വന്നിട്ടുള്ളതാണെങ്കിലും ശരണ്യയ്ക്കത് ആദ്യാനുഭവം പോലെ തോന്നി…

“” ഇത്രയും കാലത്തിനിടയ്ക്ക് ലോകത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു… മാറ്റമില്ലാത്തത് ഒന്നു മാത്രം…”

Leave a Reply

Your email address will not be published. Required fields are marked *