ഹാളിലേക്ക് കയറിയതും , കോട്ടുവായിട്ടു കൊണ്ട് ഇരു കൈകളും വിരിച്ച് ശരണ്യ മൂരി നിവർത്തി…
“” എവിടെ നിന്റെ ഹസ്……….?””
“” മഹാരാഷ്ട്ര… അജന്തയിലോ എല്ലോറയിലോ ഏതാണ്ട് സെമിനാർ……….””
ജയ മറുപടി കൊടുത്തു…
“” അപ്പോൾ നീ പറഞ്ഞതൊക്കെ സത്യമാണല്ലേ…………….?”
ശരണ്യ ചോദിച്ചതും ജയ, മുരളിയുടെ നേർക്കു നോക്കി ശരണ്യയെ കണ്ണടച്ചു കാണിച്ചു…
“” ഓക്കേ . ഡാ… ആദ്യമൊന്നു ഫ്രഷാകണം…….പിന്നെ വല്ലതും കഴിക്കണം…”
ശരണ്യ വീണ്ടും കോട്ടുവായിട്ടു…
മുരളി, കയ്യിൽ ഫോണുമായി സെറ്റിയിലേക്ക് ഇരുന്നിരുന്നു..
“” നിനക്കെന്താ വേണ്ടത്……….?””
റൂമിൽ നിന്നും ടവ്വലുമായി വരുന്നതിനിടയിൽ ജയ ചോദിച്ചു……
“നല്ല പതുപതുത്ത പുട്ടും കടലയും പപ്പടവും കിട്ടുമോ… ?””
ശരണ്യ, ബാഗിൽ നിന്ന് തന്റെ ഡ്രസ്സ് എടുക്കുന്നതിനിടയിൽ ചോദിച്ചു……
“അതൊക്കെ റെഡിയാക്കാം… നീയീ ഹാളിൽ നിന്ന് റൂമിലേക്ക് വാ…””
ശരണ്യയുടെ ഒരു ബാഗ് എടുത്തു കൊണ്ട് ജയ, ഒരു മുറിയിലേക്ക് കയറി…
“ നീ ആവശ്യത്തിൽ കൂടുതൽ സമയമെടുത്ത് കുളിച്ചോ…… ഞാൻ ഫുഡ് റെഡിയാക്കാം…”
ശരണ്യയെ മുറിക്കകത്താക്കി വാതിൽ ചാരി , ജയ ഹാളിലേക്കു വന്നു..
“വാടാ കൃഷ്ണാ , കിച്ചണിലേക്ക്…”
ജയ , സോഫയിലിരുന്ന മുരളിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് എഴുന്നേൽപ്പിച്ചു.
“” നിങ്ങൾ ക്ലാസ്മേറ്റ്സാണെന്ന് പറഞ്ഞിട്ട് ആന്റിയ്ക്ക് അമ്മയേക്കാൾ പ്രായം തോന്നുന്നുണ്ടല്ലോ… ?””
അവളുടെ പിന്നാലെ നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു…
“നീയതൊക്കെ ശ്രദ്ധിച്ചോ…… ?””
ജയ തിരിഞ്ഞു മകനെ നോക്കി…
“” പിന്നല്ലാതെ… “”