ജയ വാതിൽ തുറന്നപ്പോഴേക്കും കാർ പോർച്ചിന് മുൻപിൽ എത്തിയിരുന്നു..
ജയയ്ക്കു പിന്നാലെ മുരളിയും സിറ്റൗട്ടിലേക്ക് വന്നു…
ഡ്രൈവർ ഇറങ്ങി കാറിന്റെ വാതിൽ തുറന്നതും ശരണ്യ പുറത്തേക്കിറങ്ങി…
അവളെ തന്നെ ഉറ്റുനോക്കിക്കൊണ്ട് ജയ, ചരൽ വിരിച്ച മുറ്റത്തേക്ക് ഇറങ്ങി…
ജീൻസായിരുന്നു ശരണ്യ ധരിച്ചിരുന്നത്. ടോപ്പിനു മീതെ ഒരു ഓവർകോട്ടും ഉണ്ടായിരുന്നു…
രണ്ട് , ഇടത്തരം ബാഗുകൾ മാത്രമേ ഡ്രൈവർക്ക് പുറത്തിറക്കി വെക്കാൻ ഉണ്ടായിരുന്നുള്ളൂ…
കയ്യിലിരുന്ന ചെറിയ ബാഗിൽ നിന്ന് ഒന്നോ രണ്ടോ നോട്ടുകൾ എടുത്ത് ശരണ്യ ഡ്രൈവറുടെ നേരെ നീട്ടി എന്തോ പറഞ്ഞു.
വിസ്തൃതമായ മുറ്റത്തിട്ട് കാർ തിരിച്ച ശേഷം ഡ്രൈവർ പുഞ്ചിരിച്ചു കൊണ്ടു തന്നെ കാർ മുന്നോട്ടെടുത്തു…
“” നിനക്ക് ഒരു മാറ്റവുമില്ലല്ലോ മഞ്ജൂസേ……….””
ജയയുടെ ചുമലിൽ ആഞ്ഞൊരടി കൊടുത്തു കൊണ്ടാണ് ശരണ്യ പ്രാരംഭ ക്ഷേമാന്വേഷണം നടത്തിയത്……
“” നീയങ്ങു മാറിപോയി… …. “
ശരണ്യയെ ആപാദചൂഢം വീക്ഷിച്ചു കൊണ്ട് ജയ പറഞ്ഞു…
മുരളിയും അവർക്കരികിലേക്ക് ചെന്നു…
“” അത് പ്രീ-പെയ്ഡ് ടാക്സി അല്ലായിരുന്നോ ആന്റീ…”
ശരണ്യ ഡ്രൈവർക്ക് പണം കൊടുത്തത് ഓർമ്മയിൽ വെച്ച് മുരളി ചോദിച്ചു…
“” ആട കൃഷ്ണാ………. നമ്മളെ സേഫായിട്ട് എത്തിച്ചതല്ലേ… നമ്മുടെ ഒരു സന്തോഷത്തിന്…””
ശരണ്യയുടെ കൃഷ്ണാ വിളി കേട്ടതും മുരളി അമ്മയെ നോക്കി…
ജയ , ആ നോട്ടം അവഗണിച്ചു കളഞ്ഞു…
മുരളി, ശരണ്യയുടെ ബാഗുകൾ എടുത്തു കൊണ്ട് ആദ്യം അകത്തേക്ക് കയറി…
“” നീ കയറി വാ……………”
ജയ കൂട്ടുകാരിയുടെ കൈ പിടിച്ച് അകത്തേക്ക് ക്ഷണിച്ചു…