തില്ലാന 1 [കബനീനാഥ്]

Posted by

അവൾ അവന്റെ കൈ എടുത്ത് അരുമയോടെ തലോടി..

“” എല്ലാം തീരുമാനിച്ചുറപ്പിച്ച് വച്ചിരിക്കുകയാണല്ലേ… ….?””

“” പിന്നല്ലാതെ… ഈ എൻട്രൻസിന് നിന്നെ വെളുപ്പിന് ഇക്കിളിയിട്ട് എഴുന്നേൽപ്പിച്ചതു കൊണ്ടു മാത്രം എന്റെ ഡ്യൂട്ടി കഴിഞ്ഞെന്ന് കരുതിയോ കൃഷ്ണാ…?””

“” അതില്ല… ഈ കൃച്ണാ വിളിച്ച് എന്നെ ക്യാംപസ്സിൽ കൂടി നാറ്റിച്ചിട്ടേ അടങ്ങു എന്ന് മനസ്സിലായി… “

“” അത് തന്നെ……….””

ജയ തല കുലുക്കി…

“” ഒരു കാര്യം ചോദിക്കട്ടെ അമ്മാ… ?””

“” ചോദിക്കടാ കൃഷ്ണാ………. “

“” അമ്മമ്മയോട് ചോദിച്ചപ്പോൾ അമ്മയാണ് ഈ പേര് ഇട്ടത് എന്ന് പറഞ്ഞു…… ഒരുമാതിരി തന്ത വൈബ് പേരിട്ട് എന്നെ നാറ്റിക്കാൻ മാത്രം ഞാൻ വയറ്റിൽ കിടന്ന് എന്നും തൊഴിയും ചവിട്ടും ആയിരുന്നോ…?””

“” ഹെന്റെ കൃഷ്ണാ………. “

ജയ വായ പൊത്തിച്ചിരിച്ചു കൊണ്ട് സെറ്റിയിലേക്ക് ചാഞ്ഞു പോയി…

“” ദേ… പിന്നേം………. “

മുരളി, അമ്മയുടെ കവിളിൽ വിരലാൽ ഒരു കുത്തു കൊടുത്തു…

“” ഇപ്പോൾ വിളിച്ചത് നിന്നെയല്ല… ഒറിജനിലിനെയാ………. “

ചിരിക്കിടയിലൂടെ അവൾ പറഞ്ഞു……

“” ഈ കൃഷ്ണന്റെയൊരു കാര്യം…… “

മുരളി അവളെ തറപ്പിച്ചു നോക്കി..

“ ഇത് നിന്നെത്തന്നെയാ……….””

ജയ പറഞ്ഞു നിർത്തിയതും ഗേയ്റ്റിൽ ഹോണടി കേട്ടു…

അവൾ വേഗത്തിൽ എഴുന്നേറ്റ് ഹാളിലുണ്ടായിരുന്ന സെൻസർ പ്രസ്സ് ചെയ്തു…

“” ആന്റി തന്നെയാണോ…?””

മുരളി ഫോണെടുത്ത് നോക്കി..

ഒരു എറണാകുളം റജിസ്ട്രേഷൻ ഊബർ ഗേയ്റ്റ് കടന്നു വരുന്നത് അവൻ ഫോണിൽ , ഗേയ്റ്റിലെ  ക്യാമറ ഓൺ മോഡിൽ കണ്ടു…

“” അല്ലാതെ ആരു വരാൻ… ?””

ജയ ഹാളിലെ മെയിൽ ഡോറിനരുകിൽ എത്തിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *