അമ്മയുടെ ചോദ്യം കേട്ടതും മുരളി കളിയായി കണ്ണുരുട്ടി ജയയെ നോക്കി…
“” ഞാൻ വിചാരിച്ചു അതും ഫ്രണ്ട് വന്നിട്ടേ തീരുമാനിക്കൂ എന്ന്……….””
“” എന്നാൽ പിന്നെ അവള് വരട്ടെ… അല്ലേടാ കൃഷ്ണാ……….””
ചിരിച്ചു കൊണ്ട് സാരിയുടെ തുമ്പ് എളിയിൽ എടുത്തു കുത്തി , അവളും അവന്റെ പിന്നാലെ ഹാളിലേക്കു വന്നു…
“” അമ്മയുടെ ഫ്രണ്ടിന്റെ വരവിന്റെ പിന്നിലുള്ള ഉദ്ദേശം എന്താ… ?””
സോഫയിലേക്ക് ചാഞ്ഞു കൊണ്ട് മുരളി ചോദിച്ചു…
“” ജസ്റ്റ് വിസിറ്റ്… അവൾക്ക് നാട്ടിൽ വരേണ്ട എന്തോ അത്യാവശ്യം ഉണ്ട്.. അതിവിടെ വന്നിട്ട് പറയാമെന്നാ പറഞ്ഞത്…”
അവളും അവനരികെ സോഫയിലിരുന്നു…
“” അപ്പോൾ ഇന്നാള് അമ്മ പറഞ്ഞതോ…?”
“” എന്ത്……….? “
“” ആന്റിക്കവിടെ ഡാൻസ് സ്കൂൾ തുടങ്ങാൻ പ്ലാനുണ്ട് എന്നും അമ്മയെ കൂട്ടണം എന്നുമൊക്കെ…””
മുരളി സെറ്റിയിലേക്ക് പുറം ചായ്ച്ചു…
“” അങ്ങനെയൊരു ആലോചന ഉണ്ടായിരുന്നു… പിന്നെ, നിന്നെ ഇവിടെ ഒറ്റയ്ക്കു വിട്ടിട്ട് ഞാൻ പോകുന്നില്ലാന്ന് തീരുമാനിച്ചു…… “
അവൾ അവന്റെ ചുമലിൽ ഒരടി കൊടുത്തു…
“” അമ്മയ്ക്ക് അത്രയ്ക്ക് എന്നെ ഇഷ്ടമാ……….?””
ചിരി ഒതുക്കിയായിരുന്നു മുരളിയുടെ ചോദ്യം…
“” ഏയ്………. അത്രയ്ക്ക് വിശ്വാസമാ………. “
ചിരി അമർത്തിയായിരുന്നു അവളുടെ മറുപടിയും…
“” ഈ കൃച്ണാ, കൃച്ണാ കേട്ടു മടുത്തു… എൻട്രൻസിന്റെ റിസൾട്ട് വരട്ടെ… ഞാൻ വല്ല ഡൽഹിക്കോ മുംബെയ്ക്കോ സ്ഥലം വിടും… “
“” അതൊന്നും കുഴപ്പമില്ല കൃഷ്ണാ… ക്യാംപസിൽ നല്ല ഫെസിലിറ്റി ഒന്നും ഇല്ലെങ്കിൽ നമുക്ക് വല്ല വീടോ ഫ്ളാറ്റോ എടുക്കാം.. അപ്പോൾ എനിക്കും വന്നു നിൽക്കാലോ……….””