“…. രാജീീീീ …അമ്മയേ….”. ഞാൻ പറയാൻ തുടങ്ങി.
സംസാരം തുടങ്ങുബോഴേക്കും അമ്മ ഞങ്ങളുടെ അരികിലേക്ക് എത്തി. എൻ്റെ മനസ്സിൽ ഉള്ളത് പറയാൻ കഴിഞ്ഞില്ല, അമ്മയുടെ മുഖത്ത് വല്ലാത്ത പരിഭ്രമം.
“… എടാാ…കല്ല്യാണമല്ലേ ചെറിയമ്മേടേ വീട്ടിൽ ….നിന്നൊട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് ഫോൺ ഉണ്ടായിരുന്നു…. ഇപ്പോ തന്നെ പോയ്ക്ക്യോ …”. വല്ലാത്ത പരിഭ്രമത്തോടെ അമ്മ കാര്യം പറഞ്ഞു.
“…ചെറിയമ്മേടേ മോൾടേ കല്ല്യാണം നടത്താൽ അവിടെ അവൾക്ക് മൂന്ന് ആങ്ങളമാരുണ്ടല്ലോ ..”.
“… അതൊക്കെ കണക്കാാാ … നിന്നോട് പോകാനല്ല്യേ പറഞ്ഞ്യേ…”. അമ്മ അച്ചട്ടായി പറഞ്ഞു.
വല്ലാത്ത ആജ്ഞാശക്തിയാണ്. തറവാടിത്തം എന്നോക്കെ പറഞ്ഞാൽ അമ്മ കഴിഞ്ഞേ ഉള്ളു. വിധവയാണെങ്കിലും ഐശ്വര്യത്തിലും അഴകിലും ആ കരയിൽ മറ്റൊരു പെണ്ണില്ല. വയസ്സ് മൂപ്പ് നാൽപ്പത്തഞ്ച് കഴിഞ്ഞെങ്കിലും വല്ലാത്ത എടുപ്പാണ് നടത്തത്തിലും സംസാരത്തിലും. ഞാനും എതിർത്തൊന്നും പറയാറില്ല.
ഞാൻ മുറിയിൽ കയറി വസ്ത്രങ്ങൾ മാറി. ബാഗിൽ കുറച്ച് വസ്ത്രങ്ങൾ അടക്കിവച്ചു. പോകാൻ നേരത്ത് രാജി വാതിൽക്കൽ നിൽക്കുന്നു.
“….എന്നോട് പിണക്കമല്ലേ രാമാ…. എന്ത് ചെയ്യാനാ ഭർത്താവ് ഗൾഫിൽ നിന്ന് വന്നാാ …”. രാജി ബ്ലൗസിൽ തിരുകിയ നോട്ട് കെട്ട് എണ്ണാൻ തുടങ്ങി.
“…ഇതെന്തിനാ തന്നതെന്നറിയോ രാജിയേടത്തിക്ക് …”.
“…. നീ കല്ല്യാണം കഴിഞ്ഞ് വരുബോഴേക്കും നിനക്ക് ഒരു സമ്മാനം തരാം …”.
“…. രാജിയേടത്തിയുടെ കെട്ട്യോൻ തിരിച്ച് പോകുമോ ????”. ആശയോടെ ഞാൻ ചോദിച്ചു.