പറഞ്ഞു കഴിഞ്ഞതും മനു ഉരുളക്ക് ഉപ്പേരി പോലെ വീണ്ടും
മനു – കുറച്ച് മുന്നേ ന്താ പറഞ്ഞെ അച്ഛന്റെ മെക്കിട്ട് കേറണ്ടാന്ന് അല്ലെ ആഹ് അമ്മ പോയി food റെഡി ആക്കിയേ ന്റെ മുറി ന്റെ സ്വർഗം അതിൽ ആരും ഇടപെടേണ്ട കേട്ടല്ലോ
ആന്റി ചെറു ചിരിയോടെ അടുക്കളയിലേക്ക് വീണ്ടും പോയി.
ഞങ്ങൾ സ്റ്റെപ് കേറി മുകളിൽ എത്തി സ്റ്റെപ് കേറുമ്പോൾ അതിനടിയിലായി എന്നോണം ഒരു കോമൺ ബാത്രൂം ഞാൻ ശ്രദ്ധിച്ചു, മുകളിൽ പോയി റൂമിൽ കേറി ഒരു കുഞ്ഞു മുറി ഒരു സിംഗിൾ ബെഡ് ഒരു wardrobe അങ്ങനെ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ എല്ലാം ഉണ്ട്.
മനു – എങ്ങനുണ്ട്
ഞാൻ – കൊള്ളാം, ഒരു ചിരിയോടെ പറഞ്ഞു
മനു – വാ ഇനി സ്വർഗം കാണിച് തരാം
അവൻ എന്നെ കൂട്ടി കൊണ്ട് അവന്റെ റൂമിൽ പോയി റൂം കണ്ട് ഞാൻ തന്നെ പറഞ്ഞു ആഹാ എന്ത് നല്ല സ്വർഗം!
ഞാൻ – എടാ കോപ്പേ വിയർപ്പ് നാറുന്നല്ലോടാ ഇടക്കൊക്കെ വൃത്തിയാക്ക്
മനു – bro chill ദിസ് ഈസ് വാസന
ഞാൻ – മൈ.. ആഹ് എന്നെക്കൊണ്ട് വന്നപാടെ തെറി വിളിപ്പിക്കണ്ട ഇവിടെ എങ്ങാനും ആണ് എനിക്കും സ്പേസ് തന്നിരുന്നു എങ്കിൽ ഞാനായിട്ട് ഇറങ്ങി പോയേനെ
അവൻ ഒരു നാണവും ഇല്ലാണ്ട് കണ്ണാടിക്കിടയിലൂടെ എന്നെ നോക്കി ചിരിച്ചു.
മനു – ഡാ പിന്നെ നിന്റെ റൂമിൽ ബാത്രൂം ഇല്ല നീ ന്റെ യൂസ് ചെയ്തോ
ഞാൻ – ന്റെ പൊന്നോ നിന്റെ മുറി ഇങ്ങനാണേൽ ബാത്രൂം സ്വർഗത്തേക്കാൾ അടിപൊളി ആയിരിക്കും risk എടുക്കാൻ ഞാൻ ഇല്ല
മനു – എങ്കിൽ ആ സ്റ്റെപ്പിനടിയിൽ ഉള്ള കോമൺ യൂസ് ചെയ്തോ വലിയ സ്ഥലം ഒന്നും പ്രതീക്ഷിക്കണ്ട എന്നാലും അമ്മ എന്നും ക്ലീൻ ചെയ്തിടുന്നതാ