അപ്പോഴേക്കും അടുക്കളയിൽ നിന്നും ചായയുമായി ആന്റി വന്നു പിന്നാലെ മനുവും.
ആന്റി – ആഹ് മോൻ അവിടെ എന്തെടുക്കുവാ ആഹാ ഫാമിലി ഫോട്ടോ നോക്കി നിക്കുവാണോ
ഞാൻ – ഞാൻ മനുവിന്റെ അച്ഛനെ കണ്ടിട്ടില്ലല്ലോ അങ്ങനെ നോക്കിയതാ, അച്ഛനും കണ്ണട ഉണ്ടല്ലേ
മനു – ആടാ മഹി ഉണ്ട് അച്ഛൻ വക എനിക്കും അത് കിട്ടി ആഹ് ഇനി എന്നാണാവോ ആ കഷണ്ടി കിട്ടുന്നെ.
അവനൊരു മതിപ്പില്ലാണ്ട് അവന്റെ അച്ഛനെക്കുറിച്ചു സംസാരിച്ചു തുടങ്ങി
പറഞ്ഞു തീരും മുന്നേ
ആന്റി – മതി മതി, ഇനി പൊക്കം പോരാ വണ്ണം ഇല്ല മുടി അങ്ങനെ ആകും കണ്ണട ഇല്ലേൽ കാഴ്ച ഒട്ടും ഇല്ല എന്നൊക്കെ പറഞ്ഞ് വിദേശത്തുള്ള അച്ഛന്റെ മെക്കിട്ടു കേറിക്കോ ഹും.
മനു എന്നോടായി പറഞ്ഞു
മനു – ഒന്നുമില്ലെങ്കിലും അമ്മയുടെ നിറം എങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ ഇത് അതും ഇല്ല
ശരിയാ ലേഖ ആന്റി വെളുത്തിട്ടാ മനു അവന്റെ അച്ഛനെപോലെ ഇരു നിറം ആന്റി യുടെ മകൻ ആണെന്ന് പറയുകെ ഇല്ല..
ആന്റി – ആഹ് ചായ കുടിക്ക് എന്നിട്ട് ഫ്രഷ് ആയി വാ ഞാൻ കഴിക്കാൻ റെഡി ആക്കാം
മനു – വാടാ മുകളിലാ റൂം നിനക്കായി ഒരു റൂം തന്നെ റെഡി ആക്കിയെടുത്തു.
ഞാൻ – അതൊക്കെ വേണ്ടായിരുന്നു ഞാൻ എവിടെങ്കിലും കിടക്കാം അല്ലേൽ മനുവിന്റെ..
പറഞ്ഞു തീരും മുന്നേ
ആന്റി – മോനെ വെറുതെ ഒന്നും ആലോജിച് തല പുകക്കേണ്ട ആ റൂം കാലിയാണ് പിന്നെ അവന്റെ റൂം ചെറുതാ ഒരു സിംഗിൾ ബെഡ് മത്രെ അവിടുള്ളു പിന്നെ അതവന്റെ കോട്ടയെന്നാ പറയുന്നേ വൃത്തിയും ഇല്ല വെടിപ്പും ഇല്ല പിന്നെ ആളിങ്ങനെ ആണേലും നല്ല കൂർക്കം വലിയാ അച്ഛനെ തോല്പ്പിക്കും ആ കാര്യത്തിൽ