ഞാൻ കണ്ണുകൾ തുടച്ച് അകത്തോട്ടു കയറി
ആന്റി – അയ്യേ കരയുവാണോ മോൻ
ഞാൻ – അത് പിന്നെ നിങ്ങടെയൊക്കെ സ്നേഹം കാണുമ്പോ.. പറഞ്ഞു കഴിയും മുന്നേ ഉരുളക്ക് ഉപ്പേരി കണക്കെ മനുവിന്റെ വക തമാശ
മനു – എന്ത് സ്നേഹം നിന്നോട് ആർക്കും സ്നേഹം ഒന്നും ഇല്ല നീ ഉണ്ടേൽ എന്റെ പഠിത്തം നടക്കും അതുകൊണ്ട് സമ്മതിച്ചതാ അല്ലാണ്ട് ന്ത് സ്നേഹം
ഞാൻ ഒന്നുകൂടെ കണ്ണീർ വാർത്തു, എനിക്കറിയാം അവൻ തമാശ പറഞ്ഞതാ എന്ന്
ആന്റി – എടാ മനു സമയവും സന്ദർഭവും നോക്കി സംസാരിക്ക് നിന്റെ നാക്കിനു എല്ലില്ലല്ലോ അല്ലെങ്കിലും മോനോട് ഇങ്ങനെയാണോ സംസാരിക്കുന്നെ?
ഞാൻ – എനിക്കറിയാം ആന്റി അവൻ തമാശ പറഞ്ഞതാന്ന്
ആന്റി – ഹോ ഇപ്പോഴാ ആശ്വാസം ആയെ ഞാൻ കരുതി ഇവനെപോലെ ആകും ഫ്രണ്ട്സും എന്നാ ആട്ടെ പിന്നെ എന്തിനാ ഇങ്ങനെ കരയുന്നെ
ഞാൻ – നിങ്ങടെ സ്നേഹം കണ്ടപ്പോ കരഞ്ഞുപോയതാ.
ആന്റി – അതൊക്കെ പോട്ടെ മോനെ ഞങ്ങൾക്കറിയാം നീ വിഷമിക്കണ്ട നിനക്ക് നിങ്ങളൊക്കെ ഇല്ലേ നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ
പറഞ്ഞുകൊണ്ട് ആന്റി അകത്തോട്ടു പോയി, ആഹ് അടുക്കള അവിടെ ആകും എന്ന് കരുതി ഞാൻ ഇങ്ങനെ ചുറ്റും നോക്കുന്നതിനിടക്ക്
മനു – ഡാ എങ്ങനുണ്ട് വീട്
ഞാൻ – കൊള്ളാമെടാ
മനു – ഓഹോ ആദ്യം വല്ലതും കഴിക്കാൻ ഉണ്ടോന്നു നോക്കട്ടെ.
അവനും അകത്തോട്ടു പോയി ഞാൻ ഹാൾ എല്ലാം ഒന്ന് നോക്കി നല്ല വൃത്തിക്ക് ഒരുക്കിയിട്ടുണ്ട് അപ്പോഴാണ് ചുമരിലെ ഫ്രെയിം ചെയ്ത ചിത്രത്തിൽ എന്റെ കണ്ണു ടക്കിയത് ഒരു കുടുംബ ചിത്രം മനു ലേഖ ആന്റി പിന്നെ അവന്റെ അച്ഛൻ മോഹൻ, വെറുതെയല്ല ഇവൻ കഴിക്കുന്നതൊന്നും ശരീരത്തിൽ പിടിക്കാത്തത് അച്ഛന്റെ മുറിച്ച മുറി ആ കണ്ണടയും അതെ വണ്ണവും പൊക്കവും ഒരു ശോഷിച്ച look.