ഞാൻ- ok ഞാൻ പഠിത്തം നിർത്താം
അമ്മ – അയ്യോ അങ്ങനെ അല്ല
ഞാൻ- പിന്നെ എങ്ങനെ പഠിച്ചാലേ നല്ലൊരു ജോലി കിട്ടു പിന്നെ അവൻ ന്റെ best frend ആണ് അവർ നല്ല ആൾക്കാരായത് കൊണ്ടാ ഇങ്ങനൊരു വഴി എനിക്കായ് തന്നത് ഞാൻ പോകും
എല്ലാം കേട്ട് അച്ഛൻ കരയുകയായിരുന്നു.
ഞാൻ- നിങ്ങൾ വിഷമിക്കണ്ട എല്ലാം ശെരിയാകും ഞാൻ പഠിച്ച് വലിയൊരുളാകും.
ലോണിനുള്ള നൂലമാലകളൊക്കെ കഴിഞ്ഞ് അടുത്ത sem തുടങ്ങാറായപ്പോ ഞാൻ വീട് വീട്ടിറങ്ങി.
ഒരിക്കലും ഇത്രെയും വിഷമത്തോടെ ഞാൻ വീട് വിട്ട് ഇറങ്ങിയിട്ടില്ല മനസ്സിൽ പഠിക്കണം എന്നൊരു ചിന്ത മാത്രം.
വൈകിട്ടായപ്പോ റെയിൽവേ സ്റ്റേഷനിൽ നിന്നും അവൻ കൂട്ടികൊണ്ട് പോകാൻ കാത്തു നിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഓട്ടോ യിൽ അവന്റെ വീട്ടിൽ എത്തി.
അത്യാവശ്യം നല്ലൊരു വീട് മുറ്റത് ഒരു ഹീറോ ഹോണ്ട splender bike ഇരിപ്പുണ്ട് ഞാൻ അവനോട് ചോദിച്ചു ഇത് ഉണ്ടായിട്ടാണോടാ നീ ഓട്ടോയിൽ വന്നേ. അവനൊന്നു ചിരിച്ചുകൊണ്ട്
വണ്ടി ഉണ്ടെന്നു പറഞ്ഞ് അതോടിക്കാൻ ലൈസൻസ് വേണ്ടേ.
ഞാൻ – പെട്ടെന്നെടുക്കടാ ഇപ്പൊ ന്റെ കാര്യം കണ്ടില്ലേ ഞാൻ അന്നേരം അവിടെ ഉണ്ടായത്കൊണ്ട് അച്ഛന്റെ ജീവനെങ്കിലും കിട്ടി.
എന്റെ കണ്ണ് നിറയാൻ തുടങ്ങി.
പെട്ടന്ന് ഡോർ തുറക്കുന്ന ഒച്ച കെട്ടു ഞാനൊന്നു തിരിഞ്ഞു നോക്കി മനുവിന്റെ അമ്മ ലേഖ ആന്റി ആയിരുന്നു അത്.
ആന്റി – വാ മോനെ ന്താ പുറത്ത് തന്നെ നിക്കുന്നെ, ഡാ മനു അവന്റെ ബാഗ് വാങ്ങി അകത്തു കൊണ്ട് വക്ക്
എന്നിട്ടകത്തോട്ട് കൈ കാണിച് ചെല്ലാൻ പറഞ്ഞു