പിറ്റേന്ന് ആ സന്തോഷമൊക്കെ ഇല്ലാണ്ടായ ദിവസം ആയിരുന്നു. മനുവിന് കടുത്ത പനി. ചുട്ടുപൊള്ളുന്ന ചൂട്.
ആന്റി – മഹി മോനെ പേടിയാകുന്നു ഡാ എന്ത് ചെയ്യും
ഞാൻ – ഒരു വണ്ടി റെഡി ആക്കാം പെട്ടന്ന് ഹോസ്പിറ്റലിൽ പോകാം
വണ്ടി വന്നു ഞാനൊറ്റൊരാൾ മനുവിനെ തൂക്കിയെടുത്ത് വണ്ടിയിൽ കേറ്റി
ആന്റി ദൈവമേ ഇവന് ഇത്രക്ക് ആരോഗ്യമോ എന്ന മട്ടിൽ നിൽപ്പുണ്ട്.
പെട്ടന്ന് തന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി. മനു നല്ലോണം ക്ഷീണിച്ചു കിടപ്പായിരുന്നു. ബ്ലഡ് റിസൾട്ട് വന്നപ്പോ കൗണ്ട് കുറവാണു വൈറൽ ഫേവർ. ഉച്ചസ്ഥായിയിൽ എത്തി എന്ന് ഡോക്ടർ പറഞ്ഞു. ആന്റി കരയാൻ തുടങ്ങി.
ഞാൻ – അയ്യേ ആന്റി ഒന്നുമില്ല ഇങ്ങനെ കരഞ്ഞാലോ. പ്രൈവറ്റ് ഹോസ്പിറ്റൽ അല്ലെ അവർക്ക് പൈസ കിട്ടാൻ അവര് icu വിൽ ആക്കുന്നതാ അല്ലാണ്ട് അവനെന്തു കുഴപ്പം വരാനാ. എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.ആന്റി ഒന്ന് ശാന്തമായി. രാത്രിയുള്ള ടെസ്റ്റിൽ വലിയ കുഴപ്പമില്ല എന്ന മട്ടിൽ ഡോക്ടർ കാര്യങ്ങൾ ഞങ്ങളോട് പറഞ്ഞു.
ഡോക്ടർ – ആഹ് ഇയാൾ ആരാ മാഡത്തിന്റെ അനിയനാണോ
ആന്റി – ഇല്ല മൂത്തമകനെ പോലെയാ
അത് കേട്ടപ്പോൾ എനിക്ക് ഒരു സന്തോഷവും സങ്കടവും തോന്നി. മകനോ അപ്പൊ ഞാൻ എങ്ങനെ ഇനി എന്റെ ഇഷ്ടങ്ങൾ.. ആലോചിച് തീരും മുന്നേ
ഡോക്ടർ – ഒരാഴ്ച ഒബ്സെർവഷൻ വേണം ഇവുടെ തന്നെ കണ്ടിന്യൂ ചെയ്യാം. നിങ്ങൾ ടെൻഷൻ അടിക്കേണ്ട ഇവിടെ എല്ലാ ഫെസിലിറ്റി യും ഉണ്ട് നിങ്ങൾക്ക് വേണമെങ്കിൽ പോകാം.
ആന്റി – അയ്യോ അവനെ ഒറ്റക്കാക്കി എങ്ങനെ പോകാനാ