രണ്ട് പേരുടെ വീടുകളിലും പ്രശ്നം ആയി അതിനിടക്കാണ് എന്റെ ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടായത് അച്ഛന് stroke വന്നു ഒരു സൈഡ് തളർന്നു പോയി.
ലീവ് ആയിരുന്നതുകൊണ്ടും ഞാൻ വീട്ടിൽ ഉണ്ടായതുകൊണ്ടും കൃത്യ timeil ഹോസ്പിറ്റലിൽ കൊണ്ട് പോകാനും ജീവന് വലിയ ആപത്തില്ലാണ്ട് തിരികെ കിട്ടുകേം ചെയ്തു അച്ഛനെ.
പൈസ ഒരുപാട് ചിലവാക്കി അമ്മയുടെ സ്വർണമൊക്കെ വിറ്റു വലിയ മെച്ചം ഇല്ലന്നായപ്പോ വീട്ടിൽ തിരികെ കൊണ്ടാക്കി. ചിലപ്പോഴുള്ള അമ്മയുടെ വിഷമം കാണുമ്പോ അച്ഛന്റെ വയ്യായ്കയെ കാലും ആതി എന്റെ പഠിത്തം ഇനി എങ്ങനെ എന്ന് ആയിരുന്നു.
പുറത്തേക്ക് ഇറങ്ങി എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാ മനുവിന്റെ call
ഡാ അച്ഛന് എങ്ങനെ ഉണ്ട്?
ഞാൻ – എന്ത് പറയാനാടാ അതിനി ഇങ്ങനെ തന്നെ കിടപ്പാണെന്നാ തോന്നുന്നേ
ഞാൻ ഉള്ളിൽ കരഞ്ഞു തുടങ്ങി എന്റെ ഒച്ച മാറിയപ്പോ അവൻ പറഞ്ഞു വിഷമിക്കാതെ അളിയാ എല്ലാം ശെരിയാകും എന്ന്
ഞാൻ – എടാ മനു ഞാൻ പഠിത്തം നിർത്താൻ പോകുവാടാ പറ്റില്ല ഈ അവസ്ഥയിൽ college ഫീ പിന്നെ ഹോസ്റ്റൽ ഫീ food ഒന്നും കൂട്ടിയാൽ കൂടില്ല
മനു – മഹി ഡാ നീ upset ആകാതെ നീ ഒരു സ്റ്റഡി ലോൺ എടുക്ക് college ഫീ അതിൽ അങ്ങ് പൊയ്ക്കോളും പിന്നെ ഉള്ളത് ഹോസ്റ്റൽ ഫീ പിന്നെ food ആഹ് ഞാൻ നോക്കട്ടെ നീ ഫോൺ വച്ചേ ഞാൻ വിളിക്കാം.
അവൻ ഫോൺ കട്ട് ആക്കി. ഞാൻ ന്റെ മനസ്സിൽ പറഞ്ഞു തുടങ്ങി അവൻ എന്ത് നോക്കാനാ! ഒരു സാദാരണക്കാരന് ഒരു അസുഖം വന്നാൽ എല്ലാം കഴിഞ്ഞു അവന്റെ കുട്ടികൾ ഭാര്യ എല്ലാരുടെ കാര്യവും പിന്നെ കണക്കാ, റൂമിൽ പോയി കണ്ണാടി നോക്കിയപ്പോ കണ്ണൊക്കെ വീങ്ങി ചുവന്നിരുപ്പുണ്ട് ശരീരമൊക്കെ ഒന്ന് ക്ഷീണിച്ചിട്ടുണ്ട് അപ്പോഴും ശരീരത്തിന്റെ ഒരു മതിപ്പിന് കോട്ടം തട്ടിയിട്ടില്ല, ഒന്ന് കിടന്നു മയങ്ങി പോയി