ഉന്തി തള്ളി ആ പീരിയഡ് കഴിഞ്ഞപ്പോ ഞാൻ അവനെയൊന്നു നോക്കി അവൻ എന്നെയും ഞാൻ ഒന്ന് ചിരിച്ചു അവൻ അതെ wavelengthil തിരിച്ചും
മനു bro എന്തെങ്കിലും മനസ്സിലായോ
മനു – ആഹ് പിന്നെ ഇത് കെമിസ്ട്രി അല്ലെ
ഞാൻ – ഉണ്ട! അത് എല്ലാർക്കും അറിയാം ഹേ പഠിപ്പിച്ചത് വല്ലോം തലേൽ കേറിയോ എന്നാ ചോദിച്ചേ?
അവൻ അന്നേരം ഒരു ചിരി പാസ്സ് ആക്കി
ഞാനും ചിരിച്ചു പോയി
ഞാൻ – പിന്നെ എന്തിനാടോ ഇയ്യാൾ ആദ്യം ഷോ ഇറക്കിയേ? ചോദിച്ചപ്പോ
ചുമ്മാ തുടക്കം അല്ലെ പഠിക്കാം എന്ന് കരുതി എന്ന് മറുപടി.
mr മനു മോഹൻ കൊട് കൈ അങ്ങനെ ഞങ്ങൾ നല്ല കിടു ബോണ്ട് ആയി.
അഹ് മനു മോഹൻ അവനെ കുറിച് പറയാനാണേൽ അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ അച്ഛൻ മോഹൻ ഗൾഫിൽ ആണ് അമ്മ ലേഖ ഹൌസ് വൈഫ്. മനു കാണാൻ എന്റെ അത്രയൊന്നും പൊക്കവും തടിയൊന്നും ഇല്ല കണ്ടാൽ ഏതോ ആഹാരം ഇല്ലാത്ത വീട്ടിലെ എന്ന് തോന്നും. പക്ഷെ ആള് നല്ല food അടിയാ കഴിക്കുന്നതൊന്നും ശരീരത്തിൽ പിടിക്കാത്തതാ എന്ന് പിന്നെയാ മനസ്സിലായെ.അവന്റെ വീട് kerala tamil നാട് ബോർഡറിൽ ആണ് അതുകൊണ്ട് തന്നെ അളിയൻ ഡെയിലി വീട്ടിൽ പോയി വരും കോളേജിൽ ആ ഒരൊറ്റ കാര്യത്തിൽ ആയിരുന്നു എനിക്കവനോട് അസൂയ.
ആദ്യത്തെ രണ്ട് സെമെസ്റ്റർ കഴിഞ്ഞ് പോയ വഴി അറിഞ്ഞില്ല അപ്പോഴേക്കും ഞാനും അവനും കട്ട chunks ആയി. പൈസ കൊടുത്ത് പഠിക്കുന്നത് കൊണ്ടാണോ അതോ രക്ഷപ്പെടണം എന്ന ചിന്ത ഉള്ളതുകൊണ്ടാണോ എന്നറിയില്ല എക്സാമിന്റെ തലേന്ന് എന്തെലൊക്കെ പഠിച്ച് എക്സാമൊക്കെ എഴുതി റിസൾട്ട് വന്നപ്പോ 12 പേപ്പറിൽ എനിക്ക് ഒരു supply വീണു അവന് 3 ഉം.