ശരിയാ ഞാൻ ഇപ്പോഴും പുറത്ത് നിന്നുമുള്ള ആളാണ്
ആന്റി – അഹ് മോൻ എണീറ്റോ ചായ എടുക്കട്ടെ
ഞാൻ – വേണ്ടാന്റി, ഈ പട്ടിയെന്താ ഇങ്ങനെ കുറയ്ക്കുന്നെ
ആന്റി – മനുവിന് അലർജി ഉണ്ട് മോനെ ഇതിനെ ആരും അങ്ങനെ പുറത്തിറക്കാറില്ല
ഞാൻ – പാവം ഞാനൊന്നു നോക്കട്ടെ
ആന്റി – മോനെ ആളിത്തിരി പിശകാ സൂക്ഷിക്കണേ
ഞാൻ – ആഹ് നോക്കട്ടെ
അവനാണേൽ അമ്പിനും വില്ലിനും അടിക്കുന്നെ ഇല്ല ഞാൻ കയ്യും കാലൊക്കെ കാണിച്ച് ഓരോ അടവിറക്കി നോ രക്ഷ കൂടുതൽ വെറുപ്പിക്കണ്ട അവൻ തക്കം കിട്ടിയാൽ എനിക്ക് പണി തരും എന്ന് തോന്നി ഞാൻ തിരിഞ്ഞു നടന്നു.
ഞാൻ – ആന്റി ഇതെന്താ അവന്റെ ഡ്രസ്സൊക്കെ അലക്കുന്നെ മനു അവന്റെ തുണികൾ അലക്കില്ലേ
ആന്റി – അവൻ ഒരു മടിയാനാ മോനെ എന്ത് ചെയ്യാനാ ഉറക്കം എണീക്കുമ്പോ തന്നെ ഒരു നേരം ആകും ആഹ് നാളെ ക്ലാസ്സ് തുടങ്ങുവല്ലേ ഉറങ്ങട്ടെ ഇന്നുംകൂടേ
ഞാൻ – അപ്പുറത്തോട്ടൊക്കെ ഒന്ന് പോയി നോക്കട്ടെ പറ്റിയ സ്ഥലം ഉണ്ടേൽ കുറച്ച് വ്യായാമം ചെയ്യാം,ആഹ് ഞാൻ വീട്ടിലായിരിക്കുമ്പോ കുറച്ചു ബോഡി ബിൽഡിംഗ് ഒക്കെയുണ്ട്
ആന്റി – നല്ലതാ മോനെ ഇവിടെ ഒരുത്തന് എന്നും അസുഖങ്ങളാ ഇതൊക്കെ ചെയ്താൽ തന്നെ പകുതി അസുഖങ്ങൾ പോകും
ഞാൻ – ok ആന്റി ഞാൻ അപ്പുറത്തെങ്ങാനും പോയി ചെയ്യാം
ആന്റി – ok മോനെ
ഞാൻ അപ്പുറത്തേക്ക് മാറി കുറച്ചു കസറത്തൊക്കെ കാണിച്ചു തുടങ്ങി
ആന്റി മനസ്സിൽ ചിന്തിച്ചു ആഹ് മഹി മോൻ നല്ല ചുറു ചുറുക്കോടെ നിക്കുന്നു ന്റെ സന്തതിക്ക് വല്ലോം തിന്നാൻ കൊടുത്താൽ തിന്നും ഫോണിൽ കുത്തും ഉറങ്ങും ഇനിയെന്നാണോ ദൈവമേ നല്ല ബുദ്ധി തോന്നുന്നേ..